Wednesday, April 1, 2009

മെഡിക്കല്‍ ചെക്കപ്പ്

അന്ന് നമ്മള്‍ ജോയിന്‍ ചെയ്തിട്ട് രണ്ടാഴ്ച ആകുന്നതേ ഉള്ളൂ. ആ ശനിആഴ്ച എന്റെയും സഹമുറിയന്‍ പ്രാന്ചിയുടെയും ഊഴമായിരുന്നു. മെഡിക്കല്‍ ചെക്കപ്പ് ആണ് സംഭവം.
പോകുവാനുള്ള വഴി, സമയം, മാറി കയറേണ്ട ബസുകളുടെ നമ്പര്‍, അവിടെ എത്തിയാല്‍ ഉള്ള മറ്റു പരിപാടികള്‍ എന്നിവ തലേ ആഴ്ച മറ്റൊരു സഹമുറിയനായ ബേസിലിന്റെ കൂടെ പോയി പ്രന്ചി മനസിലാക്കി വന്നു. വെള്ളിയാഴ്ച വയ്കുന്നേരം മുതല്‍ ഇതിന്‍റെ എക്സ്പ്ലനേഷന്‍ മുറിയില്‍ പലവെട്ടം നടത്തി. മറ്റുള്ളവന്മാര്‍ക്ക് ആര്‍ക്കും ഇത്രയും ഡീട്ടെയില്‍ ആയി കാര്യങ്ങള്‍ അറിയാത്തതിനാല്‍ അവന്മാര്‍ റിസപ്ഷനില്‍ ചുറ്റി കറങ്ങുന്ന സമയം കൊണ്ട് നമുക്ക് പരുപാടി കഴിഞ്ഞു മാറ്റിനിക്കു പോകാം എന്ന് പ്രന്ചി പറഞ്ഞപ്പോള്‍ ആ തൊടുപുഴകാരന്‍റെ മാനേജ്മെന്റ് സ്കില്സില്‍ എനിക്ക് മതിപ്പും; റൂം മേറ്റ്‌ ആയി പ്രന്ചിയെ തിരഞ്ഞെടുത്തതില്‍ എനിക്ക് അഭിമാനവും; മറ്റുള്ളവന്മാര്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ അവന്മാര്‍ക്ക് മുന്‍പിലൂടെ മാറ്റിനിക്കു പോകുന്നതില്‍ എനിക്ക് കുറച്ചു അഹങ്കാരവും തോന്നി.
അന്ന് രാത്രി തന്നെ ഹിന്ദു പേപ്പറില്‍നിന്നും പോക്കിരി പടത്തിന്റ്റെ ഷോടൈം ഉം പ്രന്ചി മനസിലാക്കി.
അങ്ങനെ നേരം പുലര്‍ന്നു - പോകാനുള്ള വണ്ടികളിലെല്ലാം പതിവിലും അധികം തിരക്കനുഭവപെട്ടു. ഒടുവില്‍ കുപ്പുസാമി ഹോസ്പിടല്‍ എത്തി. പ്രന്ചിയുടെ ഊഹം ശരി തന്നെ. റിസപ്ഷനില്‍ കുറെയെണ്ണം അറിയാവുന്ന മുറി തമിഴില്‍ കാഗ്നിസാന്റ്; മെഡിക്കല്‍ ചെക്കപ്പ് എന്നൊക്കെ ബഹളമുണ്ടാക്കുന്നു. എന്നാല്‍ അതിലൊന്നും പെടാതെ പ്രന്ചി എന്നെയും കൂട്ടി മൂന്നാം നിലയിലേക്ക് നടന്നു. അവിടെ പോയി ചോര കൊടുത്തിട്ട് എക്സ്റെ എടുക്കാന്‍ പോകണമെന്നു പറഞ്ഞു. എന്നാല്‍ അവിടെ എത്തിയ ഞങ്ങളെ കാത്തിരുന്നത് കോഴിക്കോടന്‍ അങ്ങാടിയില്‍ അലുവയില്‍ ഈച്ച പോതിയുന്നതുപോലെ ലാബിന്റെ മുന്‍പിലെ ആള്‍കൂട്ടമാണ്. പിന്നീടാണ് കാര്യം മനസിലായത്. സിഎംഎസ് ഹോസ്റ്റലിലെ ഏതോ ഒരു തരുണീമണി കഴിഞ്ഞ ആഴ്ച മെഡിക്കല്‍ ചെക്കപ്പിനു വന്നു എല്ലാ എണ്ണത്തിനെയും അറിയിച്ചതാണ്. അതോടെ പ്രന്ചിയുടെ കോണ്‍ഫിടെന്‍സ് തകര്‍ന്നടിയുന്നത് ഞാന്‍കണ്ടു.
അതിനിടെ ശങ്കുവും ഞങ്ങള്കൊപ്പം ചേര്‍ന്നു. അപ്പോഴാണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത് തൊട്ടു മുന്‍പില്‍ നില്കുന്നത് ഞങ്ങളുടെ ക്ലാസ്റെപ് ബീഗം ആണ്. എന്നാല്‍ ബീഗത്തിന്റെ ചെക്കപ്പ് ഡേറ്റ് കഴിഞ്ഞ ആഴ്ച ആണെന്ന് ബേസില്‍ പറഞ്ഞതാണല്ലോ. ഒരു പക്ഷെ തന്‍റെ ബാച്ചില്‍ഉള്ളവരുടെ ആരോഗ്യസ്ഥിതി നേരിട്ട് മനസിലാക്കി റിപ്പോര്‍ട്ട് കൊടുക്കാന്‍ അക്കാദമിയില്‍ നിന്നും അയച്ചതായിരിക്കുമെന്നു ശങ്കു പറഞ്ഞു. (ബീഗം അവിടെ എന്തിനെത്തി എന്നത് തുടര്‍ന്ന് വരുന്ന മറ്റൊരു കഥയില്‍ തുടരും)

ഒടുവില്‍ ഞങ്ങള്‍ക്ക് രണ്ടു ഗ്ലാസ് ബോട്ടിലുകളും - ഒന്ന് മഞ്ഞ മറ്റേതു ചുവപ്പ് - ഒരു സിറിഞ്ചും കിട്ടി. ബ്ലുടും യുറീനും ലാബിലേക്ക് കല്ലക്റ്റ് ചെയ്യനാണെന്ന് പ്രന്ചി പറഞ്ഞു. ശങ്കുവിന്റെ റൂമില്‍ നിന്നും ആരോ കഴിഞ്ഞ ആഴ്ച എത്തിയതിനാല്‍ ശന്കുവിനും ഇത് അറിയാമായിരുന്നു.
ആദ്യം ശങ്കുവിന്റെ ഊഴം ആയിരുന്നു. റൂമില്‍ ഒരു വയസായ നേര്സും രണ്ടു ട്രൈനീസ് ഉം ഉണ്ടായിരുന്നു. ശങ്കു നേരെ ട്രൈനീസിന്റെ അടുത്ത് ചെന്ന് കൈ നീട്ടി. എന്നാല്‍ എട്ടോളം കുത്തുകള്‍ക്ക്‌ ശേഷം മാത്രമേ അവര്‍ക്ക് ചോര എടുക്കാന്‍ പറ്റിയുള്ളൂ. ഇതോടെ ഞാനും പ്രന്ചിയും പരിഭ്രമിച്ചു. എന്നാല്‍ വയസായ സിസ്റ്റര്‍ ഈസിയായി ബ്ലഡ്‌ എടുത്തു. അടുത്തതായി എക്സ്റേ എടുക്കുന്ന പരിപാടി ആണ് ഞങ്ങള്‍ മൂവരും കൂടി എക്സ്റെ റൂമിന്റെ മുന്‍പില്‍ എത്തി. അകത്തു എന്താണ് നടക്കുന്നത് എന്ന് കാണാന്‍ കഴിയില്ല ആകെ കാണാന്‍ കഴിയുന്നത്‌ ‘റേഡിയേഷന്‍ സോണ്‍’ എന്നാ ബോര്‍ഡ് മാത്രം.
ശങ്കു അകത്തു പോയി എന്നെ അകത്തേക്ക് വിളിച്ചു. ശങ്കു എക്സ്രേ എടുത്തിട്ട് ഷര്‍ട്ട്‌ ഇടുന്നു സൈഡില്‍ ഒരു സ്ട്രക്ചര്‍ ഇട്ടെക്കുന്നു
ആക്സിടെന്റ്റ് ആയവരെ കൊണ്ടുവന്നു എക്സ്റെ എടുക്കാനാണ്.
ഒരു വശത്ത് ഫിലിം ലോഡ് ചെയ്ത മെഷീന്‍ ഇരിക്കുന്നു- എന്റെ ഉയരം കാരണം ആ സ്ത്രീ ഒരു സ്ടുളില്‍ കയറി നിന്ന് ഫിലിം അഡ്ജസ്റ്റ് ചെയ്യുവാണ് ആള് മലയാളി ആണ്. ഒടുവില്‍ എക്സ്റെ എടുത്തു; ഷര്‍ട്ട്‌ ഇട്ടോളന്‍ പറഞ്ഞിട്ട് പ്രന്ചിയെ വിളിക്കാന്‍ പോയി.
മാറ്റിനിക്കു പോകാന്‍ സമയം താമസിക്കുമെന്ന് പറഞ്ഞു അക്ഷമനായി നിന്ന പ്രന്ചി എന്‍റെ എക്സ്റെ എടുക്കാന്‍ സമയം കൂടുതല്‍ എടുത്തതില്‍ അരിശം പൂണ്ടിരിക്കുമെന്നു ഉറപ്പ്.
ഞാന്‍ നോക്കുമ്പോള്‍ കക്ഷി ഷര്‍ട്ട്‌ ഊരികൊണ്ടാണ് കടന്നു വരുന്നത്. ഷര്‍ട്ട്‌ ഊരി സ്ടൂളില്‍ ഇട്ടിട്ടു പാന്റും ഊരി നേരെ കണ്ട സ്ട്രക്ചര്‍ഇല്‍ കേറി ഒറ്റ കിടത്ത - 'എന്ത് വൃത്തികെടടോ തന്‍ കാണിക്കുന്നതെന്ന അവരുടെ ആട്ടില്‍ പ്രന്ചി ചാടി എണീറ്റു.
പോയി ആ മെഷീന്റെ മുന്‍പില്‍ നില്ലടോ എന്ന് പറഞ്ഞപ്പോള്‍ പ്രന്ചി സ്ഥലകാല ബോധം വീണ്ടെടുത്തു നേരെ പോയി അണ്ടര്‍വെയര്‍ മാത്രം ഇട്ടു നടന്നു പോകുന്ന റെസലര്‍ മാരെ പോലെ മെഷീന്റെ മുന്‍പില് നിന്നു. (ഈ ടെന്‍ഷനില്‍ ആ സാധു സ്ത്രീ ഫിലിം അഡ്ജസ്റ്റ് ചെയ്യാന്‍ മറന്നു പോയിരുന്നു).
പുറത്തിറങ്ങി വന്നപ്പോളാണ് എനിക്ക് കാര്യം മനസിലായത്. ശങ്കു പറ്റിച്ച പണിയാണ്.
തുടര്‍ന്നു ഇസിജി എടുത്തു ഡോക്ടറെ കാണാന്‍ എത്തി. ഇവിടെ ആദ്യം ഞാന്‍ കയറി. അഞ്ചു മിനിറ്റില്‍ കാര്യം കഴിഞ്ഞു. ശന്കുവിനെ വിളിപ്പിച്ചു. ഞാന്‍ എന്‍റെ ബ്ലഡ്‌ ഗ്രൂപ്പ് ഏതെന്നറിയാന്‍ ആ സൈഡില്‍ നിന്ന ജൂനിയര്‍ ഡോക്ടറോട് അറിയാവുന്നാ മുറി തമിഴില്‍ ചോദിക്കുകയാണ്. ശങ്കുവിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് നോക്കിക്കൊണ്ടിരുന്ന മലയാളി ആയ ഡോക്ടര്‍ അസൊസ്സ്ഥനാവുന്നത് ഞാന്‍ കണ്ടു.
ഡോക്ടര്‍ ശന്കുവിനോട് ചോദിച്ചു - രോഗിയുടെ ആ . . . രാ . . . ???
അതോടെ ഡോക്ടറുടെ പരിഭ്രമം ശന്കുവിനായി.
ഡോക്ടര്‍ എനിക്ക്
എനിക്ക്
?
ഒരു മാതിരി സോമന്‍ ഡോക്ടര്‍ ആകുന്ന സിനിമയില്‍ മരണത്തെ കാത്തു കിടക്കുന്ന മധു ചോദിക്കുന്നപോലെ
എന്നാല്‍ ഡോക്ടര്‍ മറ്റു ഡോക്ടര്‍ മാരെ വിളിക്കുന്ന തിരക്കിലാണ്.
ഒടുവില്‍ അവര്‍ വിധിച്ചു - ഒന്നൂഒടെ ബ്ലഡ്‌ കൊടുക്കണം
ഞങ്ങള്‍ പുറത്തിറങ്ങി
രമ്യ ഡോക്ടറെ കാണാന്‍ കയറി പൊതുവേ തന്നോടു മിണ്ടാത്ത പെണ്‍പിള്ളേര്‍ ശരിയല്ല എന്ന് കരുതി പോന്ന പ്രന്ചിയെ ഇത് കൂടുതല്‍ അലോസരപെടുത്തി
പ്രന്ചി തന്‍റെ ഊഴത്തിനു കാത്തുനിന്നു. ശങ്കു വീണ്ടും ചോര കൊടുക്കാന്‍ പോയി.
എന്നാല്‍ അവന്‍ ഇനിയും ലേറ്റ് ആകും അതിനാല്‍ അവന്‍ വരും മുന്‍പേ നമുക്ക് മാറ്റിനിക്കു പോകാം എന്ന് പറഞ്ഞു പ്രന്ചി തന്‍റെ മാനേജ്മെന്റ് വയ്ദഗ്ദ്യം വീണ്ടും തെളിയിച്ചു.
പ്രന്ചി യെ വിളിപ്പിച്ചു - അതിനകം ബ്ലഡ്‌ കൊടുത്തു തന്റെ അവസാന നാളുകള്‍ എന്നി ഇരിക്കുന്ന ജേഡ് ഗൂടി യുടെ മുഖവുമായി വന്ന ശങ്കുവും ഞാനും കണ്ടത് ഒരു സ്ട്രക്ച്ചരില്‍ കിടത്തി കൊണ്ട് പോകുന്ന പ്രന്ചിയെ ആണ്
സൈഡില്‍ റീത്ത് പോലെ ചെരുപ്പ് അഴിച്ചു വെച്ചിരിക്കുന്നു. മാറ്റിനിക്കു പോകാന്‍ പറ്റാത്ത വിഷമത്തില്‍ പ്രന്ചി ഞങ്ങളെ നോക്കുന്നുണ്ട്.
വന്നവര്‍ ഓരോതരായി പോയി തുടങ്ങി. പ്രന്ചിയെ കാണാന്‍ ഇല്ല.
ബ്ലഡ്‌ റീസല്‍ത്റ്റ് വന്ന ശങ്കു ഡോക്ടറെ കാത്തിരുന്നു.
ഇതിനിടയില്‍ പ്രന്ചി ചിരിച്ചോണ്ട് എത്തി. കാര്യം ഫിലിം അഡ്ജസ്റ്റ് ചെയ്യഞ്ഞതിനാല്‍ ചെസ്റ്റ്
എക്സ്രേ മുഴുവന് നിറഞ്ഞു നില്ക്കുന്നത് പ്രന്ചിയുടെ നിര തെറ്റിയ പല്ലുകള് - പ്രന്ചിക്ക് മുന്‍പേ എക്സ്രേ എടുത്തത്‌ ഞാന്‍ ആണല്ലോ –
. ഡോക്ടര്‍ അല്ല ഡന്ടിസ്റ്റ് കണ്ടാല്‍ പോലും ഞെട്ടി പോകും.

അതിനിടെ ശങ്കു വീണ്ടും ഡോക്ടറെ കണ്ടു. ലാബ്‌ മിസ്ടകെ മാത്രമാണ് സോറി നിങ്ങള്ക്ക് ഒന്നുമില്ല എന്ന് പറഞ്ഞ ഡോക്ടറെ നോക്കി ശങ്കു ചിരിക്കണോ കരയണോ എന്ന് അറിയാതെ നിന്നു . . .
കുപ്പുസാമി മേമോരിയാല്‍ ഹോസ്പിറ്റലിലെ ക്ലോക്കില്‍ മണി ആറടിച്ചു . . .


വാല്‍ കഷണം : സംഭവിച്ചത് ഇതാണ് ട്രൈനീസ് എട്ടാമത്തെ കുത്തിനു ശേഷം പരിഭ്രമിച്ചു ബ്ലഡ്‌ എടുത്തു ടെന്‍ഷനില്‍ നിറച്ചത് യുറിന്‍ ബോട്ടിലില്‍ ആയിരുന്നു


Chief Editors

No comments:

Post a Comment