Thursday, April 16, 2009

പുനലൂര്‍ ഷട്ടില്‍

ഇത് മറ്റൊരു കല്യാണത്തെ കുറിച്ചാണ്. ഇത്തവണ പോകേണ്ടത് പുനലൂരിലെക്കാണ് - രണ്ഞുവിന്റെ വിവാഹം. ഞാന്‍ കൊല്ലം കാരനായതിനാല്‍ കൊല്ലം പുനലൂര്‍ ഷട്ടില്‍ സര്‍വീസ് എന്റെ ചുവന്ന ശകടം ആക്കി ഫിക്സ് ചെയ്തു. പതിവുപോലെ വരാനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി - രണ്ഞുവിന്റെ റൂം മേറ്റ്സ് നാല് പേര്‍, ശങ്കു, തന്ഗു, ടിന്റു, പ്രേമന്‍ ആന്‍ഡ് രാജേഷ്(കൊച്ചു ആന്‍ഡ് കട്ട). (ഞങ്ങളുടെ കമ്പനിയില്‍ അങ്ങനാണ് - എല്ലാരും അച്ചന്റ്റെ പേരിലാണ്‌ അറിയപ്പെടുന്നത് - ഔട്ട് ലുക്കില്‍ ലാസ്റ്റ് നെയിം ഫസ്റ്റ് ആണല്ലോ - സൌകര്യത്തിനു അത് ചിലപ്പോള്‍ ലോപിച്ച് അരുമ പേരും ആക്കാറുണ്ട് - രാമന്‍ കുട്ടി , ചാക്കപ്പന്‍, കൃഷ്ണന്‍ കുട്ടി, ദേവസ്സി എന്നൊക്കെ ഉള്ള പേരുകള്‍ കേട്ട് 'ഇന്ത കാലത്തില്‍ ഇരിക്ക്ര പസുങ്കള്‍ക്ക് ഇപ്പ്പടി എല്ലാം പേര് വെപ്പാന്‍കളാ?' എന്ന് വണ്ടറടിച്ചു നിന്ന കഫെട്ടീരിയയിലെ ചേച്ചിയെ ഇപ്പോഴും ഓര്‍ക്കുന്നു)
എന്നാല്‍ തലേന്ന് രാവിലെ രാജേഷ് പതിവുപോലെ പിന്മാറ്റം അറിയിച്ചു. വര്‍ഷം തുടങ്ങിയതെ ഉള്ളെങ്കിലും എട്ടു മാസം കഴിഞ്ഞു വരുന്ന ഇയര്‍ എന്ടിലെക്കു പ്രോഗ്രാം എഴുതേണ്ടി വരുമെന്നതിനാല്‍ പ്രേമന്‍ വരുന്ന കാര്യം സംശയമാണെന്ന് പ്രഖ്യാപിച്ചു - പകരം താന്‍ നയിക്കുന്ന ടീമില്‍ നിന്നും വെറും ഒരു ഡെവലപ്പര്‍ ആയ സോണിയയെ വിട്ടു തരാമത്രെ!!!
ഇതറിഞ്ഞ രണ്ഞുവിന്റെ റൂം മേറ്റ്‌ ജയ ബേബിയുടെ പ്രതികരണം ഇങ്ങനായിരുന്നു - അല്ലേലും ഈ രാജേഷ് വര്‍ഗീസിനെ ഒക്കെ ആര് കണക്കു കൂട്ടിയിരിക്കുന്നു ? പിന്നെ സ്ഥിരം മുഖത്തുള്ള ഭാവവുമായി -ബബിള്‍ഗം ചവയ്ക്കുന്ന ഡോബര്മാന്റ്റെ മുഖഭാവത്തോടെ - ശന്കുവിനെ ഒറ്റ നോട്ടം. പാവം ശങ്കു ദഹിച്ചു പോയി.
ഒടുവില്‍ ആ ദിനം വന്നു ചേര്‍ന്നു - വണ്ടി പാര്‍ക്ക് ചെയ്തിട്ട് റെയില്‍വേ സ്റ്റേഷനില്‍ ജയാ ബേബിയും തന്കുവും നയിക്കുന്ന ടീമിനെ കാത്തു നിന്ന ഞാന്‍ കണ്ടത് ഒരു കെട്ട് വിസിറ്റിംഗ് കാര്‍ഡുമായി നടന്നു വരുന്ന സോണിയെയാണ് (ആ വിസിറ്റിംഗ് കാര്‍ഡുകള്‍ എങ്ങനെ കിട്ടി എന്നാ കഥ പിന്നാലെ) . മറ്റു റൂം മേറ്റ്സ് വരില്ലത്രെ - റൂമില്‍ അപ്പടി പോടീ ആയതിനാല്‍ റൂം അടിച്ചു വാരാന്‍ നില്ക്കുവാനെന്ന് !
എന്നാല്‍ സോണിയ ബാബുവിന് ഒരു ഷോപ്പിങ്ങ് നടത്തണമാത്രെ - കുറച്ചു ഗോള്‍ഡ്, ഡ്രസ്സ് പിന്നെ ഒരു ഗിഫ്റ്റ് . ഷോപ്പിങ്ങ് എവിടെ എന്ന് ആലോചിച്ചു നില്‍ക്കുമ്പോളാണ് തങ്കു ശന്കുവിന്റെ നാടിനെ കുറിച്ച് പറഞ്ഞത്.- ഈ ശങ്കരിന്റ്റെ അഭിപ്രായത്തില്‍ കോയമ്പത്തൂര്‍ വെറും ഒരു ടുക്ളി സ്ഥലമാണ് - കോയമ്പത്തൂര്‍ ടെവേലോപ്മെന്റ്റ് പ്ലാനിലേക്ക് കലയപുരത്തിന്റെ ഡീട്ടെയില്‍ മാപ് അവന്‍ അയച്ചു കൊടുക്കാന്‍ പോകുവാനത്രെ - വികസനം എന്നത് കലയപുരത്തെ കണ്ടു പഠിക്കണം എന്ന് അവന്‍ പോകുന്ന എല്ലാ ഇടങ്ങളിലും വാ തോരാതെ പറയാറുണ്ട്.
തുടര്‍ന്നു ഞങ്ങള്‍ (ഞാനും സോണിയയും തന്കുവും) ശങ്കരിന്റെ വീട്ടിലേക്കു പുറപ്പെട്ടു ഷോപ്പിങ്ങും നടക്കും ശന്കുവിന്റ്റെ വീടും കാണാം -
വഴി ശരിക്ക് അറിയാത്തതിനാല്‍ തങ്കു വഴിയില്‍ കണ്ട ഇഷ്ട്ടിക കമ്പനികളില്‍ പണി എടുക്കുന്ന ബംഗാളികളോട് മലയാളത്തില്‍ വഴി ചോദിച്ചാണ് യാത്ര . വാഴ തോപ്പുകളും കശു മാന്തോപ്പുകളും പിന്നിട്ടു എന്റ്റെ ശകടം ബംഗാളികള്‍ കാണിക്കുന്ന വഴികളിലൂടെ കുതിക്കുകയാണ്
അങ്ങിങ്ങായി മണ്ണെണ്ണ വിളക്കുകള്‍ കത്തിച്ചു വെച്ചിട്ടുള്ള എരുമാടങ്ങള്‍ മാത്രം കൂട്ടിനു ചീവീടുകളുടെ സംഗീതം - എന്നാല്‍ പ്രതീക്ഷ നശിക്കാതെ സോണിയ അപ്പോളും ഷോപ്പിങ്ങ് മാളുകള്‍ തേടുകയാണ് - ഒടുവില്‍ ആ ബോര്‍ഡ് കണ്ടു - 'കലയപുരം സര്‍ക്കാര്‍ മൃഗാശുപത്രി'
അതിനടുത്ത് ഒരു റേഷന്‍ കട, സോഡാ കുപ്പികള്‍ക്ക് മുകളില്‍ നാരങ്ങ അടുക്കി വെച്ചിട്ടുള്ള രണ്ടു ഏറു മാട കടകള്‍ തീര്‍ന്നു കലയപുരം !!!
അവിടെ കൂടി നില്‍ക്കുന്ന ഒരാളോടു ഞങ്ങള്‍ വീടന്നെഷിച്ചു - അയാള്‍ കൃത്യമായി പറഞ്ഞു തന്നു - നേരെ കാണുന്ന പാടവും കഴിഞ്ഞു മൂന്നാമത്തെ ഇഷ്ടിക ചൂളയും കടന്നാല്‍ ചെമ്മന്‍ പാത കാണാം അതുവഴി ഒരു ബീഡി ദൂരം -
ഒടുവില്‍ ഞങ്ങള്‍ വീട്ടിലെത്തി - എന്നെക്കാളും പ്രായമുള്ള കാര്‍ നിന്ന് കിതയ്ക്കുകയാണ് - ഷോപ്പിങ്ങ് നടത്താന്‍ റേഷന്‍ കട മാത്രമുള്ള കലയപുരത്തിനെ കണ്ടു സോണിയ നടുങ്ങി ഇരിക്കുകയാണ് - തങ്കു ആകെ ചൂടിലും - ഞാന്‍ രേടിയേടറില്‍ ഒഴിക്കാന്‍ വെള്ളം എടുക്കാന്‍ പോയപ്പോളാണ് അത് നടന്നത് - തങ്കു വണ്ടീന്ന് ചാടി ഇറങ്ങി ഒറ്റ അലര്‍ച്ച - എടാ കുട്ടന്‍ പിള്ളേ ഇറങ്ങി വാടാ . . .
എന്നാല്‍ ഇതി കേട്ട് ഇറങ്ങി വന്നത് അകത്തു ചക്ക പുഴുക്കും കഴിച്ചു ഉറക്കത്തിനു തയ്യാറെടുത്ത സാക്ഷാല്‍ കുട്ടന്‍ പിള്ള - നമ്മുടെ ശങ്കു വിന്റ്റെ അച്ഛന്‍ - യെസ് ആരാണ് ? എന്നാ ചോദ്യത്തിന്
തന്കൂന്റ്റെ മറുപടി കേള്‍ക്കെണ്ടാതയിരുന്നു - അല്ല . . . അത് . . . അങ്കിള്‍ . . . കമ്പനിയില്‍ ഫസ്റ്റ് നെയിം ലാസ്റ്റ് . . . ലാസ്റ്റ് നെയിം ഫസ്റ്റ് . . . ശങ്കര്‍ ഇല്ലേ ?

1 comment:

  1. എഴുതു .. നിര്‍ത്താതെ എഴുതു... നിന്റെ കോളേജ് ലൈഫ് ഒക്കെ ഇങ്ങു പോരെട്ടെ മോനെ

    ReplyDelete