Wednesday, April 22, 2009

തങ്കുവിന്റെ കണ്ണാടി

ഞങ്ങളെല്ലാവരും കൂടി മൈസൂര്‍ കാണാന്‍ പോയി - പാലസിന്റെ മുന്‍പില്‍ കയ്യില്‍ കൊണ്ട് നടന്നു കണ്ണട വില്‍ക്കുന്ന കന്നഡകാരനെ കണ്ടപ്പോള്‍ - അത്യാവശ്യം കൊളളാവുന്ന - എന്ന് പറഞ്ഞാല്‍ നാട്ടില്‍ കൊതികിനു മരുന്നടിക്കാന്‍ വരുന്ന മുനിസിപ്പാലിറ്റികാരന്‍ വെച്ചോണ്ട് വരുന്ന മാതിരി ഒരെണ്ണത്തിനു തങ്കു വില തിരക്കി - ഇതിനെന്താ വില ?
കന്നടക്കാരന്‍ വില്‍പ്പന ഒന്നും നടക്കുന്ന ലക്ഷണം ഇല്ലാത്തതിനാല്‍ -അമ്പതു രൂപ പരമാവധി വിലയുള്ള കണ്ണടയ്ക്കു വില പറഞ്ഞു - സിക്സ് ഹണ്ട്റഡ് ആണ്ട് ഫിഫ്ടി സാര്‍ . . . ഫ്ലെക്സിബില്‍ മേട്ടീരിയല്‍ . . . അയാള്‍ കണ്ണട വളച്ചും തിരിച്ചും കാണിച്ചു -
മടിച്ചു മടിച്ചു തങ്കു വില പേശി (എന്നേം ശന്കൂനേം ഞെട്ടിച്ചു കൊണ്ട് തന്നെ) - സിക്സ് ഹണ്ട്റഡ് ആണ്ട് ട്വെന്റി ഫൈവിനു കൊടുക്കുമാ?
അയാള്‍ തങ്കുവിന്റ്റെ പാവത്തം കണ്ടു അറുനൂറു രൂപയ്ക്ക് സാധനം കൈമാറി -ഭാര്യേം; പിള്ളേരുമായി സിനിമയ്ക്കു പോകാന്‍ അന്നത്തെ കച്ചവടവും നിര്‍ത്തി -

വാല്‍ കഷണം :
നീ എന്ത് പരിപാടിയാ ഈ കാണിച്ചേ എന്ന വരുണിന്റ്റെ ചോദ്യത്തിന് ഇത് ഇങ്ങനെ വളയ്ക്കാന്‍ പറ്റുമെടാ എന്നും പറഞ്ഞു നമ്മുടെ പ്രേമന്‍ തങ്കുവിന്റ്റെന്നു കണ്ണാടി എടുത്ത് വില്‍പ്പനക്കാരന്‍ വളച്ച് കാണിച്ച മാതിരി കാല് രണ്ടും പിടിച്ചു ട്രാന്‍സ്പോര്‍ട്ട് ബസിന്റെ ഡ്രൈവര്‍ ഗിയര്‍ മാറ്റുന്നപോലെ ഒറ്റ വലി . . . ചില്ല് ഒരെണ്ണം നിലത്തും മറ്റേതു അടുത്ത് കടല വില്‍ക്കുന്നവന്റ്റെ പാത്രത്തിലും. . .

Thursday, April 16, 2009

പുനലൂര്‍ ഷട്ടില്‍

ഇത് മറ്റൊരു കല്യാണത്തെ കുറിച്ചാണ്. ഇത്തവണ പോകേണ്ടത് പുനലൂരിലെക്കാണ് - രണ്ഞുവിന്റെ വിവാഹം. ഞാന്‍ കൊല്ലം കാരനായതിനാല്‍ കൊല്ലം പുനലൂര്‍ ഷട്ടില്‍ സര്‍വീസ് എന്റെ ചുവന്ന ശകടം ആക്കി ഫിക്സ് ചെയ്തു. പതിവുപോലെ വരാനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി - രണ്ഞുവിന്റെ റൂം മേറ്റ്സ് നാല് പേര്‍, ശങ്കു, തന്ഗു, ടിന്റു, പ്രേമന്‍ ആന്‍ഡ് രാജേഷ്(കൊച്ചു ആന്‍ഡ് കട്ട). (ഞങ്ങളുടെ കമ്പനിയില്‍ അങ്ങനാണ് - എല്ലാരും അച്ചന്റ്റെ പേരിലാണ്‌ അറിയപ്പെടുന്നത് - ഔട്ട് ലുക്കില്‍ ലാസ്റ്റ് നെയിം ഫസ്റ്റ് ആണല്ലോ - സൌകര്യത്തിനു അത് ചിലപ്പോള്‍ ലോപിച്ച് അരുമ പേരും ആക്കാറുണ്ട് - രാമന്‍ കുട്ടി , ചാക്കപ്പന്‍, കൃഷ്ണന്‍ കുട്ടി, ദേവസ്സി എന്നൊക്കെ ഉള്ള പേരുകള്‍ കേട്ട് 'ഇന്ത കാലത്തില്‍ ഇരിക്ക്ര പസുങ്കള്‍ക്ക് ഇപ്പ്പടി എല്ലാം പേര് വെപ്പാന്‍കളാ?' എന്ന് വണ്ടറടിച്ചു നിന്ന കഫെട്ടീരിയയിലെ ചേച്ചിയെ ഇപ്പോഴും ഓര്‍ക്കുന്നു)
എന്നാല്‍ തലേന്ന് രാവിലെ രാജേഷ് പതിവുപോലെ പിന്മാറ്റം അറിയിച്ചു. വര്‍ഷം തുടങ്ങിയതെ ഉള്ളെങ്കിലും എട്ടു മാസം കഴിഞ്ഞു വരുന്ന ഇയര്‍ എന്ടിലെക്കു പ്രോഗ്രാം എഴുതേണ്ടി വരുമെന്നതിനാല്‍ പ്രേമന്‍ വരുന്ന കാര്യം സംശയമാണെന്ന് പ്രഖ്യാപിച്ചു - പകരം താന്‍ നയിക്കുന്ന ടീമില്‍ നിന്നും വെറും ഒരു ഡെവലപ്പര്‍ ആയ സോണിയയെ വിട്ടു തരാമത്രെ!!!
ഇതറിഞ്ഞ രണ്ഞുവിന്റെ റൂം മേറ്റ്‌ ജയ ബേബിയുടെ പ്രതികരണം ഇങ്ങനായിരുന്നു - അല്ലേലും ഈ രാജേഷ് വര്‍ഗീസിനെ ഒക്കെ ആര് കണക്കു കൂട്ടിയിരിക്കുന്നു ? പിന്നെ സ്ഥിരം മുഖത്തുള്ള ഭാവവുമായി -ബബിള്‍ഗം ചവയ്ക്കുന്ന ഡോബര്മാന്റ്റെ മുഖഭാവത്തോടെ - ശന്കുവിനെ ഒറ്റ നോട്ടം. പാവം ശങ്കു ദഹിച്ചു പോയി.
ഒടുവില്‍ ആ ദിനം വന്നു ചേര്‍ന്നു - വണ്ടി പാര്‍ക്ക് ചെയ്തിട്ട് റെയില്‍വേ സ്റ്റേഷനില്‍ ജയാ ബേബിയും തന്കുവും നയിക്കുന്ന ടീമിനെ കാത്തു നിന്ന ഞാന്‍ കണ്ടത് ഒരു കെട്ട് വിസിറ്റിംഗ് കാര്‍ഡുമായി നടന്നു വരുന്ന സോണിയെയാണ് (ആ വിസിറ്റിംഗ് കാര്‍ഡുകള്‍ എങ്ങനെ കിട്ടി എന്നാ കഥ പിന്നാലെ) . മറ്റു റൂം മേറ്റ്സ് വരില്ലത്രെ - റൂമില്‍ അപ്പടി പോടീ ആയതിനാല്‍ റൂം അടിച്ചു വാരാന്‍ നില്ക്കുവാനെന്ന് !
എന്നാല്‍ സോണിയ ബാബുവിന് ഒരു ഷോപ്പിങ്ങ് നടത്തണമാത്രെ - കുറച്ചു ഗോള്‍ഡ്, ഡ്രസ്സ് പിന്നെ ഒരു ഗിഫ്റ്റ് . ഷോപ്പിങ്ങ് എവിടെ എന്ന് ആലോചിച്ചു നില്‍ക്കുമ്പോളാണ് തങ്കു ശന്കുവിന്റെ നാടിനെ കുറിച്ച് പറഞ്ഞത്.- ഈ ശങ്കരിന്റ്റെ അഭിപ്രായത്തില്‍ കോയമ്പത്തൂര്‍ വെറും ഒരു ടുക്ളി സ്ഥലമാണ് - കോയമ്പത്തൂര്‍ ടെവേലോപ്മെന്റ്റ് പ്ലാനിലേക്ക് കലയപുരത്തിന്റെ ഡീട്ടെയില്‍ മാപ് അവന്‍ അയച്ചു കൊടുക്കാന്‍ പോകുവാനത്രെ - വികസനം എന്നത് കലയപുരത്തെ കണ്ടു പഠിക്കണം എന്ന് അവന്‍ പോകുന്ന എല്ലാ ഇടങ്ങളിലും വാ തോരാതെ പറയാറുണ്ട്.
തുടര്‍ന്നു ഞങ്ങള്‍ (ഞാനും സോണിയയും തന്കുവും) ശങ്കരിന്റെ വീട്ടിലേക്കു പുറപ്പെട്ടു ഷോപ്പിങ്ങും നടക്കും ശന്കുവിന്റ്റെ വീടും കാണാം -
വഴി ശരിക്ക് അറിയാത്തതിനാല്‍ തങ്കു വഴിയില്‍ കണ്ട ഇഷ്ട്ടിക കമ്പനികളില്‍ പണി എടുക്കുന്ന ബംഗാളികളോട് മലയാളത്തില്‍ വഴി ചോദിച്ചാണ് യാത്ര . വാഴ തോപ്പുകളും കശു മാന്തോപ്പുകളും പിന്നിട്ടു എന്റ്റെ ശകടം ബംഗാളികള്‍ കാണിക്കുന്ന വഴികളിലൂടെ കുതിക്കുകയാണ്
അങ്ങിങ്ങായി മണ്ണെണ്ണ വിളക്കുകള്‍ കത്തിച്ചു വെച്ചിട്ടുള്ള എരുമാടങ്ങള്‍ മാത്രം കൂട്ടിനു ചീവീടുകളുടെ സംഗീതം - എന്നാല്‍ പ്രതീക്ഷ നശിക്കാതെ സോണിയ അപ്പോളും ഷോപ്പിങ്ങ് മാളുകള്‍ തേടുകയാണ് - ഒടുവില്‍ ആ ബോര്‍ഡ് കണ്ടു - 'കലയപുരം സര്‍ക്കാര്‍ മൃഗാശുപത്രി'
അതിനടുത്ത് ഒരു റേഷന്‍ കട, സോഡാ കുപ്പികള്‍ക്ക് മുകളില്‍ നാരങ്ങ അടുക്കി വെച്ചിട്ടുള്ള രണ്ടു ഏറു മാട കടകള്‍ തീര്‍ന്നു കലയപുരം !!!
അവിടെ കൂടി നില്‍ക്കുന്ന ഒരാളോടു ഞങ്ങള്‍ വീടന്നെഷിച്ചു - അയാള്‍ കൃത്യമായി പറഞ്ഞു തന്നു - നേരെ കാണുന്ന പാടവും കഴിഞ്ഞു മൂന്നാമത്തെ ഇഷ്ടിക ചൂളയും കടന്നാല്‍ ചെമ്മന്‍ പാത കാണാം അതുവഴി ഒരു ബീഡി ദൂരം -
ഒടുവില്‍ ഞങ്ങള്‍ വീട്ടിലെത്തി - എന്നെക്കാളും പ്രായമുള്ള കാര്‍ നിന്ന് കിതയ്ക്കുകയാണ് - ഷോപ്പിങ്ങ് നടത്താന്‍ റേഷന്‍ കട മാത്രമുള്ള കലയപുരത്തിനെ കണ്ടു സോണിയ നടുങ്ങി ഇരിക്കുകയാണ് - തങ്കു ആകെ ചൂടിലും - ഞാന്‍ രേടിയേടറില്‍ ഒഴിക്കാന്‍ വെള്ളം എടുക്കാന്‍ പോയപ്പോളാണ് അത് നടന്നത് - തങ്കു വണ്ടീന്ന് ചാടി ഇറങ്ങി ഒറ്റ അലര്‍ച്ച - എടാ കുട്ടന്‍ പിള്ളേ ഇറങ്ങി വാടാ . . .
എന്നാല്‍ ഇതി കേട്ട് ഇറങ്ങി വന്നത് അകത്തു ചക്ക പുഴുക്കും കഴിച്ചു ഉറക്കത്തിനു തയ്യാറെടുത്ത സാക്ഷാല്‍ കുട്ടന്‍ പിള്ള - നമ്മുടെ ശങ്കു വിന്റ്റെ അച്ഛന്‍ - യെസ് ആരാണ് ? എന്നാ ചോദ്യത്തിന്
തന്കൂന്റ്റെ മറുപടി കേള്‍ക്കെണ്ടാതയിരുന്നു - അല്ല . . . അത് . . . അങ്കിള്‍ . . . കമ്പനിയില്‍ ഫസ്റ്റ് നെയിം ലാസ്റ്റ് . . . ലാസ്റ്റ് നെയിം ഫസ്റ്റ് . . . ശങ്കര്‍ ഇല്ലേ ?

Tuesday, April 7, 2009

നന്ദി

എഴുത്ത് പണ്ടേ വശമില്ല. . .

ഒന്നാം ക്ലാസ്സില്‍ ബാലികാമറിയം എല്‍.പി.എസ്സില്‍ മലയാളം പഠിപ്പിച്ച മേരികുട്ടി ടീച്ചര്‍ കണ്ടാല്‍ എനിക്ക് മാനക്കേട്‌ ഉണ്ടാക്കുമാല്ലോടാ എന്നും പറഞ്ഞു ആ പഴയ തടി സ്കെയിലും ആയി തല്ലാന്‍ വരും.

എങ്കിലും ബ്ലോഗിന്റ്റെ ഹിറ്റ് ആയിരം കടന്നു . . .

ആരൊക്കയോ ഇടയ്ക്കിടെ തുറന്നു നോക്കുന്നുണ്ട്

നന്ദി എല്ലാവരോടും . . .

ഇന്നുമുതല്‍

ഒന്ന്) കമന്റ് ഓപ്ഷന്‍ എനേബിള്‍ ചെയ്യുന്നു

രണ്ടു ) അട്വെര്‍ട്യ്സ്മെന്റ് ഇടുന്നു. കിട്ടുന്ന വരുമാനം നമ്മുടെ ബാചിന്റ്റെ അടുത്ത ടൂര്‍ ഫണ്ടിലേക്ക് . .

Sunday, April 5, 2009

ഡൈ ഹാര്‍ഡ്

അന്ന് ഡൈ ഹാര്‍ഡ് സിനിമയുടെ ഡിവിഡിയും ആയിയായിരുന്നു പ്രേമന്‍ ഞങ്ങളുടെ വീട്ടിലെത്തിയത്. ശങ്കുവും, ടിന്റുവും, ഞാനും പിന്നെ പ്രേമനും കൂടെ സിനിമ കണ്ടു.ബ്രുസ് വില്ലിസിന്റ്റെ പ്രകടനം കണ്ട ടിന്റുവിന്റെയും ശങ്കുവിന്റെയും ശരീര സംരക്ഷണ ബോധം ഉണര്‍ന്നത് പെട്ടന്നായിരുന്നു. ഇപ്പോള്‍ തന്നെ വ്യ്കിയെന്നു പ്രേമനും, യാനത്ത് വെച്ച് ഞാനും . സി. അരുണും സ്ഥിരമായി ജിമ്മില്‍ പോകാരുണ്ടെന്നു ടിന്റുവും.


വയര്‍ എങ്ങനെയെങ്കിലും കുറയ്ക്കാന്‍ കഴിഞ്ഞെന്കില്‍ എന്ന് കരുതിയിരുന്ന ശന്കുവിനു ഇവര്‍ പ്രജോധനമായി. അങ്ങനെ സ്ഥിരമായി ജിമ്മില്‍ പോകാറുള്ള സരളിനെയും അനൂപ്ജോണ്സനെയും നേരെ പോയി ശിഷ്യപെട്ട് അവിടുത്തെ ഫീസും മറ്റു കാര്യങ്ങളും മനസിലാക്കി. ഫീസ് ഒരു മാസത്തേക്ക് 300 ഒരു വര്‍ഷത്തേക്ക് ഒരുമിച്ച് അടച്ചാല്‍ 2500. പ്രേമനും ടിന്റുവും ഒരു വര്‍ഷത്തേക്കുള്ള ഫീസ് ഒരുമിച്ചടച്ചു. ശങ്കു മൂന്നു മാസത്തേക്ക് ഒന്നിച്ചടച്ചു പോകേണ്ട സമയം വയ്കുന്നേരം ആറു മണി.അവിടെ ചെന്ന് നേരെ കണ്ട ബെന്ച്ച് പ്രസ്സില്‍ കയറി ടിന്റു ഇരിപ്പുറപ്പിച്ചു. സ്വതവേ മടിയനായ ശങ്കു ആയാസം ഏറ്റവും കുറഞ്ഞ സൈകിളില്‍ കയറി. പ്രേമന്‍ സരളുമായി ശരീര സംരക്ഷണത്തെ കുറിച്ച് ചര്‍ച്ചയില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഇന്‍സ്ട്രക്റെര്‍ എത്തി. ചില വെയിറ്റ് റിടക്ഷന്‍ ടെക്നിഖ് പങ്കു വെച്ചു. അപ്പോളാണ് ഇന്‍സ്ട്രക്റെര് അത് ശ്രദ്ധിച്ചത് ബെന്ച്ച് പ്രസ്സില്‍ പ്രായപൂര്‍ത്തി ആകാത്ത നമ്മുടെ ടിന്റു ഇരിക്കുന്നു - കൊലപാതകത്തിന് സമാധാനം പറയിക്കുമല്ലോടാ എന്ന് പറഞ്ഞു അയാള്‍ ഒറ്റ ആട്ട്. ടിന്റ്ടു പാവം പേടിച്ചു പോയി - എന്നിട്ട് ഉള്ളതില്‍ ഏറ്റവും ചെറിയ ഒരു ഡമ്പല്‍ എടുത്തു കയ്യില്‍ കൊടുത്തു. 'അപ്പൊ യന്ത്രത്തില്‍ എന്നെ കേറ്റൂലലെ? ഞാന്‍ ഒരു വര്‍ഷത്തെ ഫീസ് ഒരുമിച്ചു അടച്ചതാ സാധനം ബിഗ് ബസാറില്‍ മുന്നൂറു രൂപയ്ക്ക് കിട്ടും എനിക്ക് യന്ത്രത്തില്‍ കേറണം എന്നും പറഞ്ഞു ടിന്റു അയാളെ ബില്‍ കാണിക്കുന്നുണ്ട്'. വയ്കുന്നേരം ചായ കുടിക്കാന്‍ ഇറങ്ങിയ ഞാനും രയീസും കണ്ടത് എല്ലാരും കൂടി തങ്ങികൊണ്ട് വരുന്ന പ്രേമനെ ആണ്. റോഡിലൂടെ പോലും നടന്നു പരിചയമില്ലാത്ത പ്രേമന്‍ ട്രെട്മില്ലില്‍ ഓടാന്‍ നോക്കിയതാണ് പാവം കാലുളുക്കി -കാല്‍ വിരലുകള്‍ വിനീഷ് കന്നൂളിയുടെ ബീഡി കറ പുരണ്ട പല്ലുകള്‍ പോലെ ഒന്ന് അങ്ങോട്ടും മറ്റേതു ഇങ്ങോട്ടും.


അടുത്ത ദിവസം .ഡി.സി. യില്‍ പതിവില്ലാതെ സീറ്റില്‍ ഇരുന്നു തല ആട്ടി എന്നെ വിളിക്കുന്ന ശങ്കുവിനെയാണ് കണ്ടത്. ' സിസ്റ്റം ഒന്ന് അന്‍ലോക്ക് ചെയ്തത് വെയ്ക്കുമോ?' പാവം കൈ നിവര്‍ത്താന്‍ കഴിയുന്നില്ല രാവിലെ മുതല്‍ ഇരുന്നു സ്ക്രീന്‍ സേവരില്‍ പടം കാണുകയാ. . .
വാല്‍ കഷണം : അടുത്ത ദിവസം തന്നെ ശങ്കുവും പ്രേമനും നിര്‍ത്തി. 'യന്ത്രത്തില്‍' കേറാനുള്ള കൊതിമൂലം ടിന്റു പിന്നേം കുറെനാള്‍ പോയി . . .

ഒരു കല്യാണം കൂടല്

ഈ പറയാന് പോകുന്നത് ഒരു കല്യാണം കൂടലിനെ കുറിച്ചാണ്.ഞങ്ങളുടെ ബാച്ചിലെ ഐശ്വര്യയുടെ കല്യാണമാണ്. കാഞങാടു വെച്ച്. ഞാനും, ശങ്കുവും, തങ്കുവും, രാജേഷ് വര്ഗീസും, ടീനയും, ജിഷയും പിന്നെ ടിന്റുവും ചേര്ന്ന സംഘം പോത്തന്നൂര് റെയില്വേ സ്റ്റേഷനില് എത്തി - ഡല്ഹി, കൊല്ലം, ബോംബെ തുടങ്ങിയ മഹാ നഗരങ്ങളിലേക്കുള്ള ട്രെയിനുകള് മാത്രമേ കോയമ്പത്തൂര് റെയില്വേ സ്റ്റേഷനില് എത്തുകയുള്ളൂ. ഈ കുടിയേറ്റ ഗ്രാമത്തിലേക്കുള്ള (മറ്റു അപ്രധാന സ്റ്റേഷനുകളിലെക്കും ഉള്ള) ട്രെയിന് കോയമ്പതൂരില് നിന്നും പതിനാല് കിലോമീറ്റെര് അകലെ ഉള്ള പോത്തന്നൂരിലാണ് വരുന്നത് - ചാര്ട്ട് നോക്കി നില്ക്കുമ്പോളാണ് തങ്കു അത് പറഞ്ഞത് - തങ്കുവിന്റെ അച്ഛന് തിരൂര് റെയില്വേ കോണ്ഫെഡറേഷന് പ്രസിടന്റ്റ് ആണത്രേ. നിമിഷങ്ങള്‍ക്കുള്ളില്‍ അവിടെ കഥാപ്രളയം ആയിരുന്നു - മകന്റ്റെ സൌകര്യാര്ത്ഥം കോയമ്പത്തൂരില് നിന്നും വരുന്ന എല്ലാ ട്രെയിനുകള്ക്കും പുത്രവാത്സല്യനിധിയായ ആ പിതാവ് തിരൂരില് സ്റ്റോപ്പ് വാങ്ങി വെച്ചിട്ടുണ്ടത്രെ. ഞങ്ങള് പോയ ട്രെയിന് ക്രോസ്സിങ്ങിനു പോലും തിരൂര് നിര്‍താഞ്ഞത് മകന് ഈ ആഴ്ച വരുന്നത് തങ്കുവിന്റെ പിതാവ് അറിയാത്തത് കാരണമായിരിക്കുമത്രേ.

ഞങ്ങള് കാഞ്ഞങ്ങാട്ടു എത്തിചേര്ന്നു ഞങ്ങളെ കാത്തു ഐശ്വര്യ അയച്ച വണ്ടി കിടപ്പുണ്ടായിരുന്നു. കാസര്ഗോടിന്റ്റെ കാറ്റേറ്റു മുപ്പതു മിനിട്ട് യാത്ര. ഇതിനകം ഐശ്വര്യ തോമസിന്റ്റെ വീട്ടില് മറ്റൊരു കല്യാണത്തിന് വന്നിട്ടുള്ള ടീന ഞങ്ങളുടെ യാത്രയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു സലിം കുമാര്‍ മായാവിയില്‍ മമ്മൂട്ടിയോട് പറയുന്നതുപോലെ - ഇനി ആശാന്‍ പറയും അങ്ങ് കേട്ട മതി എന്നാ സ്റ്റൈല്‍. കാസര്ഗോഡ് ആദ്യമായി വരുന്ന ഞാനുള്പ്പടെ ഉള്ള എല്ലാവര്ക്കും കാഴ്ചകള് ഒരു അനുഭവ സമ്പത്തേറിയ ഗയിഡിനെ പോലെ ടീന വിശദീകരിച്ചു തരാന് തുടങ്ങി. കൂട്ടത്തില് പുട്ടിനിടയില് പീര എന്നപോലെ ഐശ്വര്യ തോമസിന്റ്റെ വീടിനെ കുറിച്ചും മറ്റു അയല്ക്കാരെ കുറിച്ചും വിശദീകരിച്ചു. മുപ്പതു മിനിട്ടിനകം ഐശ്വര്യ തോമസിന്റ്റെ വീട്ടുകാര് ഞങ്ങള്ക്ക് ചിരപരിചിതരായി - ഡ്രൈവര് സ്റ്റീരിയോ ഓഫ് ചെയ്തു ഞങ്ങളുടെ സംഭാഷണം ശ്രദ്ധിക്കുകയാണ്. ഒടുവില് വീട്ടിലേക്കു ഒരു കിലോ മീറ്റര് ബാക്കിയുള്ളപ്പോള് ടീന ആ റിക്വസ്റ്റ് മുന്പിലോട്ടു വെച്ചു. ഐശ്വര്യ തോമസിന്റ്റെ അപ്പച്ചന് തന്നെ ഇന്ന് പോകാന് സമ്മതിക്കൂലെന്നും, നാളെ രാവിലെ കമ്പനിയില് കേറണമെന്ന് താന് ഒരു കള്ളം പറയുമെന്നും അതിനു സപ്പോര്ട്ട് ചെയ്യണമെന്നും - ചേതമില്ലാത്ത ഒരു ഉപകാരമല്ലേ രാജേഷ് വര്ഗീസ് ഓകെ പറഞ്ഞു.

വണ്ടി വീടിന്റ്റെ മുന്പിലെത്തി. ഐശ്വര്യയുടെ അപ്പച്ചന് വണ്ടി കണ്ടു ഓടി വന്നു അപ്പോഴേ ടീന വണ്ടിക്കുള്ളില് നിന്നും വിളിച്ചു പറഞ്ഞു 'അങ്കിള് ടീന എത്തി . . .' എന്നാല് പുറത്തെ വെയില് കാരണം അകത്തു എത്രപെരെന്നു ആ പാവം മനുഷ്യന് കാണുന്നില്ല - പക്ഷെ അവിടെ കൂടി നില്ക്കുന്നവരോട് അദ്ദേഹം പറയുന്നുണ്ട് അവളോടൊപ്പം കോയമ്പത്തൂരില് ജോലി ചെയ്യുന്ന 'സോഫ്റ്റ്വെയര് എന്ജിനീയര്മാരാ' ഒരു മിനിട്ടിനുള്ളില് ഞങ്ങള്ക്ക് അവിടെ താര പരിവേഷം കൈവന്നു. എല്ലാരും അവിടെ കുറെ ഐടി പിള്ളേര് വണ്ടീന്ന് ഇറങ്ങുന്നത് നോക്കി നില്ക്കുവാണ്.ടീന ഓരോരുത്തരെ ആയി പരിചയപ്പെടുത്താന് തുടങ്ങി ഇത് രാജേഷ് ഇത് ശങ്കര് ഇത് ടിന്റു . . . ചിലതൊക്കെ ആ കേട്ടിട്ടുണ്ട്, ഫോട്ടോയില്‍ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു ആ പാവം തിരിച്ചു പരിചയപ്പെടുന്നുണ്ട് .

സംഭവിച്ചത് വളരെ പെട്ടന്നായിരുന്നു . എല്ലാരേം പരിച്ചയപെടുതിയിട്ടു 'ഐശു എവിടെ അങ്കിളേ' എന്ന് ചോദിച്ച ടീനയോട് ഐശ്വര്യയുടെ അപ്പച്ചന്റെ ചോദ്യം 'ടീന എന്തിയെ? വരുമെന്ന് ഐശ്വര്യ പറഞ്ഞതാണല്ലോ'

ഹോ ആ ഡ്രൈവറുടെ ചിരി അമര്ത്തിയുള്ള നില്പ്പും; ഇത് എത്ര കഥകളാകും എന്ന് കരുതി നിന്ന ടീനയും.

എന്നാല്‍ അവിടെ നിര്ത്തി ഇട്ടിരുന്ന വണ്ടിയില് അപ്പോഴും ഐശ്വര്യയുടെ അപ്പച്ചന്റ്റെ കണ്ണുകള് ടീനയെ തിരയുകയായിരുന്നു.
വാല് കഷണം : അന്ന് ഞങ്ങള് എല്ലാരും പോകുന്നത് വരെ ടീന ഐശ്വര്യ തോമസിന്റ്റെ അടുത്ത് തന്നെ നിന്നു. ഞങ്ങളുടെ അടുത്തേക്ക് ഒരു ഫോട്ടോയ്ക്ക്‌ പോസുചെയ്യാന്‍ പോലും വരാതെ. . .

ചീഫ് എഡിറ്റെര്സ്

Friday, April 3, 2009

അകാഡമി ഡേയ്സ് I

അകാഡമിയിലെ ഞങ്ങളുടെ ക്ലാസ് റൂമിന് ഉള്ളില്‍ നിന്നും വാതില്‍ തുറക്കാന്‍ കൈപിടി ഇല്ല. അതിനാല്‍ ഒരു സര്‍ക്കസിന് ശേഷം മാത്രമേ ആരോഗ്യം ഉള്ളവര്‍ക്ക് പോലും വാതില്‍ ഉള്ളില്‍ നിന്നും തുറക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.
പതിവുപോലെ യമുനാ ക്ലാസ്സിലെത്തി ബീഗവുമായി നര്‍മ സംഭാഷണം നടത്തി.
ഇംഗ്ലീഷ് സംസാരിക്കുന്നതു ഇതിനു മുന്‍പ് സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള എനിക്കും, ശങ്കുവിനും, പ്രന്ചിക്കും പരസ്പരം ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന യമുനയോടും ബീഗത്തിനോടും ബഹുമാനമായിരുന്നു.
അതിനുശേഷം പോകാന്‍ തുടങ്ങിയ യമുനാ വാതില്‍ തുറക്കാന്‍ ആവതും ശ്രമിച്ചു.
യമുനാ എന്താണ് പറഞ്ഞിട്ട് പോയതെന്നറിയന്‍ ഞാന്‍ അടുത്തിരിക്കുന്ന രാമന്‍ കുട്ടിയുടെ സഹായം തേടുകയായിരുന്നു.
- ഈ രാമന്‍ കുട്ടി ഇംഗ്ലീഷില്‍ തൃശൂര്‍ പൂരം എക്സ്പ്ലൈന്‍ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ പോലും അതെന്താ സംഗതി എന്ന് പറയാന്‍ അറിയാത്ത ഞങ്ങള്‍ക്ക് (എനിയ്ക്കും പ്രന്ചിക്കും) അവന്‍ ഒരു മഹാ സംഭവം തന്നെ ആയിരുന്നു ആ കഥ പിന്നാലെ -
കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുന്നതിനിടയില്‍ ഞങ്ങള്‍ ബാക്കില്‍ നിന്നും ആ കിളിനാദം കേട്ടു -
'സംബടി പ്ലീസ് ഹെല്പ് മി ടു ഓപ്പണ്‍ ദിസ് ഡോ . . . ര്‍ര്‍ ?'
യമുനയാണ് - പാവം ഡോര്‍ ഓപ്പണ്‍ ചെയ്യാന്‍ ആവതും പരിശ്രമിച്ചിട്ട്‌ വിയര്‍ത്തു കുളിച്ചു നില്‍ക്കുകയാണ് - ഇത് കണ്ടു ആസ്വദിക്കുന്ന ടിന്റു.
ജനിച്ചപ്പോള്‍ കൊണ്ടുവന്ന പുശ്ച്ചം കലര്‍ത്തിയ ചിരി മുഖത്ത് ഫിറ്റ് ചെയ്തു ഇവള്‍ക്കൊന്നു പറ്റിക്കണം എന്ന് കരുതി ഇരിക്കുന്ന രമ്യ - അത് തടഞ്ഞു വെച്ചിരിക്കുന്ന സോണിയ.
അടുത്ത ആഴ്ച പഠിപ്പിക്കാന്‍ പോകുന്ന സെഷനുകളിലേക്ക് ഡൌട്ട് പ്രീപ്പയര്‍ ചെയ്തു കൊണ്ടിരിക്കുന്ന അരുണ്‍
കേള്‍ക്കേണ്ട താമസം പ്രേമനും പ്രന്ചിയും ചാടി ഡോരിലേക്ക് വീണു.
ഇപ്പൊ ഈ വാതില്‍ തുറന്നാല്‍ ഇവളുടെ ഹൃദയത്തിലേക്കുള്ള വാതില്‍ എനിക്ക് വേണ്ടി തുറന്നു തന്നാലോ എന്ന് കരുതി ഓരോരുത്തരും . . .
താന്‍ എത്തുന്നതിനു മുന്‍പേ ഡോര്‍ തുറക്കപ്പെടുമെന്ന് അറിയാവുന്ന രാജേഷ് വറുഗീസ് ശങ്കുവിനെ പോകാതിരിക്കാന്‍ പിടിച്ചു വെച്ചിരിക്കുകയാണ്. എന്നാല്‍ സഹായ ശ്രമത്തില്‍ പങ്കു ചേരുന്നതിനായി ശങ്കു ആവതും ശ്രമിക്കുന്നുണ്ട്.
ഡോറീന്റെ കാര്യം എന്റെ പിള്ളാര്‍ നോക്കിക്കൊള്ളും എന്ന ഡയലോഗ് ഉള്ളില്‍ ഒതുക്കി ഇന്‍ ഹരിഹര്‍ നഗറിലെ ജഗധീഷിനെ പോലെ ടിന്റു യമുനയെ നോക്കി നില്‍ക്കുന്നു.
പെട്ടന്നാണ് ക്ലാസ്സിനെ നടുക്കി കൊണ്ട് ആ ശബ്ദം കേട്ടത് - സ്റ്റോപ്പ് സ്റ്റോപ്പ് . . .തങ്കുവാണ്
110 കെ വി ലൈന്‍ എടുത്തെറിയുന്നപോലെ പ്രേമനും പ്രന്ചിയും ഡോറിലെ പിടി വിട്ടു. ശങ്കു കുതരല്‍ നിര്‍ത്തി -
എന്താ കാര്യം എന്ന് കരുതി ഇരുന്ന ക്ലാസ്സിനെ മൊത്തത്തില്‍ നോക്കി –
ഒളികണ്ണ്‍ കൊണ്ട് മൈസ്പേസില്‍ നിന്നും കോപ്പി ചെയ്തു ഡെസ്ക് ടോപ്പില്‍ ഇട്ടിട്ടുള്ളഫോട്ടോയില്‍ ഓരോ മണിക്കൂറും ഇടവിട്ട്‌ പ്രവീണ്‍ രാജു നോക്കുന്ന ആ മുഖം യമുനാ റാണിയെ - വീണ്ടും വീണ്ടും നോക്കിക്കൊണ്ടു തങ്കു ഡോറിന് നേരെ നടന്നടുത്തു കൊണ്ട് പറഞ്ഞു
' ഞാന്‍ തുറന്നോളാം '
ദൈവമേ അന്ന് ഞങ്ങള്‍ ചിരിച്ച ചിരി !!!

എല്ലാവരുടെയും സമയക്കുറവു പരിഗണിച്ചു ഇനി മുതല്‍ കഥകള്‍ 300 വാക്കുകള്‍ക്കുള്ളില്‍ നിര്‍ത്തുന്നതായിരിക്കും

Chief Editors

Wednesday, April 1, 2009

മെഡിക്കല്‍ ചെക്കപ്പ്

അന്ന് നമ്മള്‍ ജോയിന്‍ ചെയ്തിട്ട് രണ്ടാഴ്ച ആകുന്നതേ ഉള്ളൂ. ആ ശനിആഴ്ച എന്റെയും സഹമുറിയന്‍ പ്രാന്ചിയുടെയും ഊഴമായിരുന്നു. മെഡിക്കല്‍ ചെക്കപ്പ് ആണ് സംഭവം.
പോകുവാനുള്ള വഴി, സമയം, മാറി കയറേണ്ട ബസുകളുടെ നമ്പര്‍, അവിടെ എത്തിയാല്‍ ഉള്ള മറ്റു പരിപാടികള്‍ എന്നിവ തലേ ആഴ്ച മറ്റൊരു സഹമുറിയനായ ബേസിലിന്റെ കൂടെ പോയി പ്രന്ചി മനസിലാക്കി വന്നു. വെള്ളിയാഴ്ച വയ്കുന്നേരം മുതല്‍ ഇതിന്‍റെ എക്സ്പ്ലനേഷന്‍ മുറിയില്‍ പലവെട്ടം നടത്തി. മറ്റുള്ളവന്മാര്‍ക്ക് ആര്‍ക്കും ഇത്രയും ഡീട്ടെയില്‍ ആയി കാര്യങ്ങള്‍ അറിയാത്തതിനാല്‍ അവന്മാര്‍ റിസപ്ഷനില്‍ ചുറ്റി കറങ്ങുന്ന സമയം കൊണ്ട് നമുക്ക് പരുപാടി കഴിഞ്ഞു മാറ്റിനിക്കു പോകാം എന്ന് പ്രന്ചി പറഞ്ഞപ്പോള്‍ ആ തൊടുപുഴകാരന്‍റെ മാനേജ്മെന്റ് സ്കില്സില്‍ എനിക്ക് മതിപ്പും; റൂം മേറ്റ്‌ ആയി പ്രന്ചിയെ തിരഞ്ഞെടുത്തതില്‍ എനിക്ക് അഭിമാനവും; മറ്റുള്ളവന്മാര്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ അവന്മാര്‍ക്ക് മുന്‍പിലൂടെ മാറ്റിനിക്കു പോകുന്നതില്‍ എനിക്ക് കുറച്ചു അഹങ്കാരവും തോന്നി.
അന്ന് രാത്രി തന്നെ ഹിന്ദു പേപ്പറില്‍നിന്നും പോക്കിരി പടത്തിന്റ്റെ ഷോടൈം ഉം പ്രന്ചി മനസിലാക്കി.
അങ്ങനെ നേരം പുലര്‍ന്നു - പോകാനുള്ള വണ്ടികളിലെല്ലാം പതിവിലും അധികം തിരക്കനുഭവപെട്ടു. ഒടുവില്‍ കുപ്പുസാമി ഹോസ്പിടല്‍ എത്തി. പ്രന്ചിയുടെ ഊഹം ശരി തന്നെ. റിസപ്ഷനില്‍ കുറെയെണ്ണം അറിയാവുന്ന മുറി തമിഴില്‍ കാഗ്നിസാന്റ്; മെഡിക്കല്‍ ചെക്കപ്പ് എന്നൊക്കെ ബഹളമുണ്ടാക്കുന്നു. എന്നാല്‍ അതിലൊന്നും പെടാതെ പ്രന്ചി എന്നെയും കൂട്ടി മൂന്നാം നിലയിലേക്ക് നടന്നു. അവിടെ പോയി ചോര കൊടുത്തിട്ട് എക്സ്റെ എടുക്കാന്‍ പോകണമെന്നു പറഞ്ഞു. എന്നാല്‍ അവിടെ എത്തിയ ഞങ്ങളെ കാത്തിരുന്നത് കോഴിക്കോടന്‍ അങ്ങാടിയില്‍ അലുവയില്‍ ഈച്ച പോതിയുന്നതുപോലെ ലാബിന്റെ മുന്‍പിലെ ആള്‍കൂട്ടമാണ്. പിന്നീടാണ് കാര്യം മനസിലായത്. സിഎംഎസ് ഹോസ്റ്റലിലെ ഏതോ ഒരു തരുണീമണി കഴിഞ്ഞ ആഴ്ച മെഡിക്കല്‍ ചെക്കപ്പിനു വന്നു എല്ലാ എണ്ണത്തിനെയും അറിയിച്ചതാണ്. അതോടെ പ്രന്ചിയുടെ കോണ്‍ഫിടെന്‍സ് തകര്‍ന്നടിയുന്നത് ഞാന്‍കണ്ടു.
അതിനിടെ ശങ്കുവും ഞങ്ങള്കൊപ്പം ചേര്‍ന്നു. അപ്പോഴാണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത് തൊട്ടു മുന്‍പില്‍ നില്കുന്നത് ഞങ്ങളുടെ ക്ലാസ്റെപ് ബീഗം ആണ്. എന്നാല്‍ ബീഗത്തിന്റെ ചെക്കപ്പ് ഡേറ്റ് കഴിഞ്ഞ ആഴ്ച ആണെന്ന് ബേസില്‍ പറഞ്ഞതാണല്ലോ. ഒരു പക്ഷെ തന്‍റെ ബാച്ചില്‍ഉള്ളവരുടെ ആരോഗ്യസ്ഥിതി നേരിട്ട് മനസിലാക്കി റിപ്പോര്‍ട്ട് കൊടുക്കാന്‍ അക്കാദമിയില്‍ നിന്നും അയച്ചതായിരിക്കുമെന്നു ശങ്കു പറഞ്ഞു. (ബീഗം അവിടെ എന്തിനെത്തി എന്നത് തുടര്‍ന്ന് വരുന്ന മറ്റൊരു കഥയില്‍ തുടരും)

ഒടുവില്‍ ഞങ്ങള്‍ക്ക് രണ്ടു ഗ്ലാസ് ബോട്ടിലുകളും - ഒന്ന് മഞ്ഞ മറ്റേതു ചുവപ്പ് - ഒരു സിറിഞ്ചും കിട്ടി. ബ്ലുടും യുറീനും ലാബിലേക്ക് കല്ലക്റ്റ് ചെയ്യനാണെന്ന് പ്രന്ചി പറഞ്ഞു. ശങ്കുവിന്റെ റൂമില്‍ നിന്നും ആരോ കഴിഞ്ഞ ആഴ്ച എത്തിയതിനാല്‍ ശന്കുവിനും ഇത് അറിയാമായിരുന്നു.
ആദ്യം ശങ്കുവിന്റെ ഊഴം ആയിരുന്നു. റൂമില്‍ ഒരു വയസായ നേര്സും രണ്ടു ട്രൈനീസ് ഉം ഉണ്ടായിരുന്നു. ശങ്കു നേരെ ട്രൈനീസിന്റെ അടുത്ത് ചെന്ന് കൈ നീട്ടി. എന്നാല്‍ എട്ടോളം കുത്തുകള്‍ക്ക്‌ ശേഷം മാത്രമേ അവര്‍ക്ക് ചോര എടുക്കാന്‍ പറ്റിയുള്ളൂ. ഇതോടെ ഞാനും പ്രന്ചിയും പരിഭ്രമിച്ചു. എന്നാല്‍ വയസായ സിസ്റ്റര്‍ ഈസിയായി ബ്ലഡ്‌ എടുത്തു. അടുത്തതായി എക്സ്റേ എടുക്കുന്ന പരിപാടി ആണ് ഞങ്ങള്‍ മൂവരും കൂടി എക്സ്റെ റൂമിന്റെ മുന്‍പില്‍ എത്തി. അകത്തു എന്താണ് നടക്കുന്നത് എന്ന് കാണാന്‍ കഴിയില്ല ആകെ കാണാന്‍ കഴിയുന്നത്‌ ‘റേഡിയേഷന്‍ സോണ്‍’ എന്നാ ബോര്‍ഡ് മാത്രം.
ശങ്കു അകത്തു പോയി എന്നെ അകത്തേക്ക് വിളിച്ചു. ശങ്കു എക്സ്രേ എടുത്തിട്ട് ഷര്‍ട്ട്‌ ഇടുന്നു സൈഡില്‍ ഒരു സ്ട്രക്ചര്‍ ഇട്ടെക്കുന്നു
ആക്സിടെന്റ്റ് ആയവരെ കൊണ്ടുവന്നു എക്സ്റെ എടുക്കാനാണ്.
ഒരു വശത്ത് ഫിലിം ലോഡ് ചെയ്ത മെഷീന്‍ ഇരിക്കുന്നു- എന്റെ ഉയരം കാരണം ആ സ്ത്രീ ഒരു സ്ടുളില്‍ കയറി നിന്ന് ഫിലിം അഡ്ജസ്റ്റ് ചെയ്യുവാണ് ആള് മലയാളി ആണ്. ഒടുവില്‍ എക്സ്റെ എടുത്തു; ഷര്‍ട്ട്‌ ഇട്ടോളന്‍ പറഞ്ഞിട്ട് പ്രന്ചിയെ വിളിക്കാന്‍ പോയി.
മാറ്റിനിക്കു പോകാന്‍ സമയം താമസിക്കുമെന്ന് പറഞ്ഞു അക്ഷമനായി നിന്ന പ്രന്ചി എന്‍റെ എക്സ്റെ എടുക്കാന്‍ സമയം കൂടുതല്‍ എടുത്തതില്‍ അരിശം പൂണ്ടിരിക്കുമെന്നു ഉറപ്പ്.
ഞാന്‍ നോക്കുമ്പോള്‍ കക്ഷി ഷര്‍ട്ട്‌ ഊരികൊണ്ടാണ് കടന്നു വരുന്നത്. ഷര്‍ട്ട്‌ ഊരി സ്ടൂളില്‍ ഇട്ടിട്ടു പാന്റും ഊരി നേരെ കണ്ട സ്ട്രക്ചര്‍ഇല്‍ കേറി ഒറ്റ കിടത്ത - 'എന്ത് വൃത്തികെടടോ തന്‍ കാണിക്കുന്നതെന്ന അവരുടെ ആട്ടില്‍ പ്രന്ചി ചാടി എണീറ്റു.
പോയി ആ മെഷീന്റെ മുന്‍പില്‍ നില്ലടോ എന്ന് പറഞ്ഞപ്പോള്‍ പ്രന്ചി സ്ഥലകാല ബോധം വീണ്ടെടുത്തു നേരെ പോയി അണ്ടര്‍വെയര്‍ മാത്രം ഇട്ടു നടന്നു പോകുന്ന റെസലര്‍ മാരെ പോലെ മെഷീന്റെ മുന്‍പില് നിന്നു. (ഈ ടെന്‍ഷനില്‍ ആ സാധു സ്ത്രീ ഫിലിം അഡ്ജസ്റ്റ് ചെയ്യാന്‍ മറന്നു പോയിരുന്നു).
പുറത്തിറങ്ങി വന്നപ്പോളാണ് എനിക്ക് കാര്യം മനസിലായത്. ശങ്കു പറ്റിച്ച പണിയാണ്.
തുടര്‍ന്നു ഇസിജി എടുത്തു ഡോക്ടറെ കാണാന്‍ എത്തി. ഇവിടെ ആദ്യം ഞാന്‍ കയറി. അഞ്ചു മിനിറ്റില്‍ കാര്യം കഴിഞ്ഞു. ശന്കുവിനെ വിളിപ്പിച്ചു. ഞാന്‍ എന്‍റെ ബ്ലഡ്‌ ഗ്രൂപ്പ് ഏതെന്നറിയാന്‍ ആ സൈഡില്‍ നിന്ന ജൂനിയര്‍ ഡോക്ടറോട് അറിയാവുന്നാ മുറി തമിഴില്‍ ചോദിക്കുകയാണ്. ശങ്കുവിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് നോക്കിക്കൊണ്ടിരുന്ന മലയാളി ആയ ഡോക്ടര്‍ അസൊസ്സ്ഥനാവുന്നത് ഞാന്‍ കണ്ടു.
ഡോക്ടര്‍ ശന്കുവിനോട് ചോദിച്ചു - രോഗിയുടെ ആ . . . രാ . . . ???
അതോടെ ഡോക്ടറുടെ പരിഭ്രമം ശന്കുവിനായി.
ഡോക്ടര്‍ എനിക്ക്
എനിക്ക്
?
ഒരു മാതിരി സോമന്‍ ഡോക്ടര്‍ ആകുന്ന സിനിമയില്‍ മരണത്തെ കാത്തു കിടക്കുന്ന മധു ചോദിക്കുന്നപോലെ
എന്നാല്‍ ഡോക്ടര്‍ മറ്റു ഡോക്ടര്‍ മാരെ വിളിക്കുന്ന തിരക്കിലാണ്.
ഒടുവില്‍ അവര്‍ വിധിച്ചു - ഒന്നൂഒടെ ബ്ലഡ്‌ കൊടുക്കണം
ഞങ്ങള്‍ പുറത്തിറങ്ങി
രമ്യ ഡോക്ടറെ കാണാന്‍ കയറി പൊതുവേ തന്നോടു മിണ്ടാത്ത പെണ്‍പിള്ളേര്‍ ശരിയല്ല എന്ന് കരുതി പോന്ന പ്രന്ചിയെ ഇത് കൂടുതല്‍ അലോസരപെടുത്തി
പ്രന്ചി തന്‍റെ ഊഴത്തിനു കാത്തുനിന്നു. ശങ്കു വീണ്ടും ചോര കൊടുക്കാന്‍ പോയി.
എന്നാല്‍ അവന്‍ ഇനിയും ലേറ്റ് ആകും അതിനാല്‍ അവന്‍ വരും മുന്‍പേ നമുക്ക് മാറ്റിനിക്കു പോകാം എന്ന് പറഞ്ഞു പ്രന്ചി തന്‍റെ മാനേജ്മെന്റ് വയ്ദഗ്ദ്യം വീണ്ടും തെളിയിച്ചു.
പ്രന്ചി യെ വിളിപ്പിച്ചു - അതിനകം ബ്ലഡ്‌ കൊടുത്തു തന്റെ അവസാന നാളുകള്‍ എന്നി ഇരിക്കുന്ന ജേഡ് ഗൂടി യുടെ മുഖവുമായി വന്ന ശങ്കുവും ഞാനും കണ്ടത് ഒരു സ്ട്രക്ച്ചരില്‍ കിടത്തി കൊണ്ട് പോകുന്ന പ്രന്ചിയെ ആണ്
സൈഡില്‍ റീത്ത് പോലെ ചെരുപ്പ് അഴിച്ചു വെച്ചിരിക്കുന്നു. മാറ്റിനിക്കു പോകാന്‍ പറ്റാത്ത വിഷമത്തില്‍ പ്രന്ചി ഞങ്ങളെ നോക്കുന്നുണ്ട്.
വന്നവര്‍ ഓരോതരായി പോയി തുടങ്ങി. പ്രന്ചിയെ കാണാന്‍ ഇല്ല.
ബ്ലഡ്‌ റീസല്‍ത്റ്റ് വന്ന ശങ്കു ഡോക്ടറെ കാത്തിരുന്നു.
ഇതിനിടയില്‍ പ്രന്ചി ചിരിച്ചോണ്ട് എത്തി. കാര്യം ഫിലിം അഡ്ജസ്റ്റ് ചെയ്യഞ്ഞതിനാല്‍ ചെസ്റ്റ്
എക്സ്രേ മുഴുവന് നിറഞ്ഞു നില്ക്കുന്നത് പ്രന്ചിയുടെ നിര തെറ്റിയ പല്ലുകള് - പ്രന്ചിക്ക് മുന്‍പേ എക്സ്രേ എടുത്തത്‌ ഞാന്‍ ആണല്ലോ –
. ഡോക്ടര്‍ അല്ല ഡന്ടിസ്റ്റ് കണ്ടാല്‍ പോലും ഞെട്ടി പോകും.

അതിനിടെ ശങ്കു വീണ്ടും ഡോക്ടറെ കണ്ടു. ലാബ്‌ മിസ്ടകെ മാത്രമാണ് സോറി നിങ്ങള്ക്ക് ഒന്നുമില്ല എന്ന് പറഞ്ഞ ഡോക്ടറെ നോക്കി ശങ്കു ചിരിക്കണോ കരയണോ എന്ന് അറിയാതെ നിന്നു . . .
കുപ്പുസാമി മേമോരിയാല്‍ ഹോസ്പിറ്റലിലെ ക്ലോക്കില്‍ മണി ആറടിച്ചു . . .


വാല്‍ കഷണം : സംഭവിച്ചത് ഇതാണ് ട്രൈനീസ് എട്ടാമത്തെ കുത്തിനു ശേഷം പരിഭ്രമിച്ചു ബ്ലഡ്‌ എടുത്തു ടെന്‍ഷനില്‍ നിറച്ചത് യുറിന്‍ ബോട്ടിലില്‍ ആയിരുന്നു


Chief Editors

പ്രേമനും പിന്നെ ഞങ്ങളും

ഈ കഥ വളരെ മുന്‍പ് നടന്നതാണ്.
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മളുടെ ബാച്ച് അക്കാദമിയില്‍ ഉള്ള സമയം. അന്നത്തെ സെഷന്‍ സോര്‍ട്ട്. പതിവുപോലെ ഇന്സ്ട്രുക്ടെര് എത്തി, സോര്‍ട്ട് പറഞ്ഞു തന്നിട്ട് ഹാന്റ്ഔട്ട് ചെയ്തു അപ്‌ലോഡ് ചെയ്യാന്‍ പറഞ്ഞിട്ട് സ്ഥലം വിട്ടു.
ബിജിന പതിവുപോലെ അക്കാദമിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ യമുനയെ കാണാന്‍ യാത്രയായി.
ഇനി നമ്മുടെ നായകനെ പരിചയപെടുത്താം. പേര് പ്രേമന്‍; ലാസ്റ്റ് ബെന്ചിലാണ് സ്ഥാനം; ആദ്യമായി പരിചയപെട്ടപ്പോള്‍ ഇദ്ദേഹത്തിന്റെ ഇന്ട്രോടക്ഷന്‍ ഇങ്ങനയിരുന്നു - - - അന്ന് വീട് തേടി നടക്കുന്ന സമയം, സ്വതവേ മടിയനായ ശങ്കുവും, മറ്റു നാലു കുഴിമടിയന്മാരും കൂടി വീട് കണ്ടുപിടിച്ചു; എന്നാല്‍ ഒരു പ്രശ്നം; അഡ്വാന്‍സ്‌ കൊടുക്കാന്‍ കുറച്ചു കാശു കൂടി വേണം മാത്രമല്ല
ആകെ ഉള്ള അഞ്ചുപേരും ഒരു മേച്ചുരിടി ഇല്ലാത്തവരായതിനാല്‍ വീട്ടുകാര്യങ്ങള്‍ നോക്കിനടത്താന്‍ കഴിവുള്ള ഒരാളുടെ സഹായം അത്യാവശ്യമാണ്‌;
അപ്പോഴാണ് നമ്മുടെ നായകന്‍ ടി ബ്രേകില്‍ ഇവര്‍ക്കിടയിലേക്ക് കടന്നു വരുന്നത്. ഒരു ഗ്ലാസ് പാലും ആയി നമ്മുടെ നായകന്‍ വന്നു ഇവരോടൊപ്പം ഇരുന്നു. കൂടിരിക്കുന്നത് മലയാളികളാണെന്ന് മനസിലാക്കിയ നായകന്‍ ഇവരോട് ഇപ്രകാരം പറഞ്ഞു - - - ഞാന്‍ പ്രേമന്‍; തിരുവന്തോരമാണ് സ്ഥലം; പഠിച്ചത് പാപ്പനംകോട് കോളേജില്‍. ഞാന്‍ ഫുട്ബോള്‍ ടീം , ക്രിക്കറ്റ് ടീം എന്നിവയുടെ ക്യാപ്റ്റന്‍ ആയിരുന്നു. ആദ്യത്തെ മൂന്നു വര്ഷം എബിവിപി യുടെ പാനലില്‍ ഇയര്‍ റെപ് ആയി മല്‍സരിച്ചു. അവസാന വര്‍ഷം ചെയര്‍മാനായി നിന്നു. സ്വാശ്രയ കോളേജു പ്രശ്നത്തില്‍ ഭരണകൂടത്തിനെതിരെ നാലു സമരങ്ങള്‍ക്ക് നേതിര്ത്വം നല്‍കി. ക്ലാസ്സുകളില്‍ അറ്റന്റന്‍സ് ഷോര്‍ടെജ് വന്നപ്പോള്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട്‌ പരീക്ഷ എഴുതിപിച്ചു - രാജഗോപാലയിരുന്നല്ലോ അന്ന് കേന്ദ്ര മന്ത്രി ! - - - ഇതോടെ എന്ത് വിലകൊടുത്തും ഇദ്ധേഹത്തെ കൂടെ കൂട്ടണമെന്ന് ശങ്കുവും, ഞങ്ങളുടെ വീടിനെ പ്രേമന്‍ നയിക്കട്ടെ എന്ന് മറ്റു മണ്ടന്മാരും തീരുമാനിച്ചു.
ഞങ്ങളുടെ റൂമില്‍ ഒരു ഒഴിവുണ്ട് വരുന്നോ എന്നാ ശങ്കുവിന്റെ ചോദ്യം 'ഇന്ന് വയ്കുന്നേരം മര്യാദയ്ക്ക് റൂം വിട്ടു പോയ്ക്കൊളണം അല്ലേല്‍ ചവിട്ടി പുറത്താക്കും' എന്ന് രാവിലെ ഹോട്ടലില്‍ ഫോണ്‍ ചെയ്തു പറഞ്ഞ രാജസിമ്മനെതിരെ പ്രയോഗിക്കാനുള്ള ആയുധം ആയി പ്രേമന് തോന്നി. ആദ്യ രണ്ട് ദിവസം നായകന്‍ ഭക്ഷണം കഴിച്ചു ഉറങുന്നത് മാത്രം കണ്ട സഹമുറിയന്മാര്‍ പുതിയ പെണ്ണിന് വീടുമായി പൊരുത്തപ്പെടാന്‍ എടുക്കുന്ന സമയമായി ഇതിനെ കരുതി.
നായകന്റെ സുഖ സൌകര്യങ്ങള്‍ക്ക് യാതൊരു കോട്ടവും വരാതിരിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്നാല്‍ വിവേക് ഗിരിധര്‍ എന്നാ മറ്റൊരു കോഗനിസാന്റ് അസ്സോസിയേറ്റ് വേണ്ടിവന്നു നമ്മുടെ നായകനെ മനസിലാക്കാന്‍ - ഈ വിവേകും പ്രേമനും ഒരു കോളേജില്‍ പഠിച്ചവരയിരുന്നു. വിവേകിനെ ഇവിടെ കണ്ടു ഞെട്ടിയ പ്രേം മറ്റു സഹമുറിയന്മാരോട് പറഞ്ഞത് ഇപ്രകാരമായിരുന്നു - ഈ മണ്ടനെയൊക്കെ എടുക്കുന്ന നിലയിലേക്ക് കോഗനിസാന്റ് താഴ്ന്നോ? ഞാന്‍ ഇവിടെ നിന്നു രാജിവെച്ചു വല്ല ഐഎസ്ആര്‍ഓ യിലേക്കും പൊയ്ക്കോളാം - ഇത് കേട്ട് സഹമുറിയന്മാര്‍ മൂന്നു നാള്‍ ഉറങ്ങിയില്ലത്രേ –
എന്നാല്‍ ഒരു യാത്രയ്ക്കിടെ വിവേകിനെയും പ്രേമന്റെ മറ്റൊരു സുഹൃത്തിനെയും ശങ്കു പരിചയപെട്ടു
ക്ലാസ്സില്‍ ഇരിക്കതതിനാല്‍ പറ്റാതെ പോയതിനാല്‍ പ്രേമന് ഇപ്പോള്‍ നല്ല വിഷമമുണ്ട് എന്ന് പറഞ്ഞ ശങ്കു കണ്ടത് മുഖത്തോട് മുഖം നോക്കുന്ന വിവേകിനെയും പ്രേമന്റെ സുഹൃത്തിനെയും ആണ്.
ഒടുവില്‍ പ്രേമന്‍ എന്നത് ക്ലാസ്സിന്റെ നല്ല് ചുവരുകള്‍ക്കുള്ളില്‍ മ്മാത്രം കണ്ടിട്ടുള്ള; കോളേജ് ജീവിതം എന്നാല്‍ അസൈന്‍മെന്റും പ്രൊജക്റ്റ്‌ഉം സീരീസ് എക്സാംമുകളും മാത്രമാണെന്നു കരുതി ജീവിച്ച;
മണിചിത്രതാഴിലെ മോഹന്‍ലാലിന്‍റെ ഡയലോഗ് കടമെടുത്താല്‍ 'എണ്ണതേച്ചു ഒട്ടിച്ച നടുക്ക് നിന്നും രണ്ടറ്റതേക്കും മുടി ചീകിവെച്ചു രാവിലെ അച്ഛന്‍ കൊണ്ടാക്കുകയും വയ്കുന്നേരം വിളിച്ചുകൊണ്ടുപോകുകയും ചെയ്യുന്ന; ചോറ്പാത്രവും പുസ്തകസഞ്ചിയും തൂക്കി വരുന്ന പ്രേമനെ ഇന്നും വിവേക് ഓര്‍ക്കുന്നു'

ഇനി വീണ്ടും ക്ലാസ്സിലേക്ക് വരാം. എല്ലാവരും സോര്‍ടിലെ ഒരു കോഡുമായി മല്‍പിടുത്തം നടത്തുന്നു.
ഒരു സ്ട്രിംഗ് സോര്‍ട്ട് ചെയ്യണം. എന്നാല്‍ തന്ന കോഡില്‍ എറര്‍ മാത്രം.
നിശബ്ദതയെ ഭഞ്ഞിച്ച ശബ്ദം കേട്ട് ക്ലാസ് തരിച്ചിരുന്നു. നോക്കിയപ്പോള്‍ ബാക്ക് ബെന്ചില്‍ നിന്നാണ് - നമ്മുടെ പ്രേമാനാണ് ശബ്ദത്തിന്റെ ഉറവ. യെസ്...യെസ്...ഐ ഗോട്ട് ഇറ്റ്...ഇത് തന്നെ വീണ്ടും വീണ്ടും പറയുന്നു...
>>>സിസിപി ക്ലിയര്‍ ചെയ്തു സീനിയര്‍ അസ്സോസിയേറ്റ് പോസ്റ്റിലേക്ക് ഡയറക്റ്റ് പ്രമോഷന്‍ സ്വപ്നം കണ്ടിരിക്കുന്ന ടീന താന്‍ നയിക്കാന്‍ പോകുന്ന ടീമിലേക്ക് എന്ത് വിലകൊടുത്തും പ്രേമനെ പ്രോഗ്രാമ്മര്‍ ആയി എടുക്കുമെന്ന് പ്രതിഞ്ഞ ചെയ്തു.
>>>രാജേഷ് വരഗീസിന്റെ കണ്ണുകള്‍ എല്‍സിഡി പ്രഭയില്‍ വണ്ടര്‍ അടിച്ചു നിന്നു.
>>>തന്‍റെ ഫ്ലാറ്റും പട്ടിയും ഇനി പ്രേമന് തന്നെ എന്ന് രമ്യ തീരുമാനമെടുത്തു.
>>>മെയിന്‍ഫ്രെയിമില്‍ ഒരു പുലി കൂടെ കിട്ടിയതിനാല്‍ പ്രന്ചി സന്തോഷസൃക്കള്‍ പൊഴിച്ചു.
>>>സനിഷ് രാമന്‍കുട്ടി പതിവുപോലെ പ്രേമനെ പുകഴ്ത്തി.
>>>വിപിന്‍ തന്‍റെ മാനസഗുരുവായി പ്രേമനെപ്രതിഷ്ടിച്ചു - ഒരു ഏകലവ്യന്‍ സ്റ്റൈല്‍ –
>>>അക്കാദമിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ട് തിരിച്ചുവന്ന ബിജ്ന തന്‍റെ റെപ് സ്ഥാനത്തിനു പ്രേമന്‍ ഭീഷണി ആകുമോയെന്നു ഭയന്ന് അള്ളാനെ വിളിച്ചു.
>>>കാര്‍ത്തിക് പതിവുപോലെ മറ്റു ബാച്ചിലെ പെണ്‍കുട്ടികളെ ധ്യാനിച്ചിരുന്നു.
>>>ദൈവം ഉണ്ടെന്നു വീണ്ടും ബോധ്യമയതായി മനസ്സില്‍ ഒരു 'ഹാലെലൂയ' മുഴക്കി നിസ്സി ദീര്‍ഖശാസ്വം എടുത്തു.
vഅല്ലേലും പ്രേമന്‍ ഇതൊക്കെ ചെയ്യും ചെയ്യുമടെ എന്ന് കാര്യം നടന്നു അഞ്ചുമിനിറ്റ് കഴിഞു സ്വിച്ച് ഇട്ടാല്‍ കുറച്ചു കഴിഞ്ഞു മാത്രം കത്തുന്ന ബള്‍ബിനെ പോലെ ഗായത്രി പറഞ്ഞു.
>>>ഇതിനു മറുപടി ആയി എസി അരുണ്‍ ഉണ്ടേല്‍ ഇത് നേരത്തെ ചെയ്തേനെ എന്ന് ടിന്റു മറുപടി നല്‍കി.
>>>ഐശ്വര്യ ഇന്ന് ഉറങ്ങി കഴിഞ്ഞാല്‍ ആരും ഫോണ്‍ ചെയ്യല്ലേ എന്ന് കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.
>>>സൈബെര്യന്‍ ഗേള്‍സ് മറ്റൊരു ബ്രെകിനു പോകാന്‍ തയ്യാറായി.

അല്ല പ്രേംസ്രീ, ഈ എറര്‍ എങ്ങനെ മാറ്റി? സോണിയയ്യാണ് ഇത്തവണ.
ആ ഈ എറര്‍ എനിക്കും വന്നു- പ്രേമന്റെ മറുപടി - തനിക്കും ഈ എറര്‍ ആണല്ലോ എന്നോര്‍ത്ത് രാജേഷും. സജ്നയും ഗായത്രിയും ക്ലാസ്സിലെ മറ്റുള്ളവരും റിലീസ് ദിവസം സിനിമ പെട്ടി വരാന്‍ കാത്തുനില്‍ക്കുന്ന പ്രേക്ഷകരെ പോലെ പ്രേമനെ നോക്കി നിന്നു - എന്നിട്ട് എന്ത് ചെയ്തു? ഇത്തവണ ചോദ്യം രാജേഷാണ് ചോദിച്ചത് - അപ്പൊ ഞാന്‍ ആ സോര്‍ട്ട് സ്റ്റെപ്പ് അങ്ങ് കമന്റ് ചെയ്തു, പ്രേമന്റെ മറുപടി.
ഭഭഭാ @##$$ ഏഎ മനുഷ്യനെ മിനക്കെടുത്തുന്നോ - വീണ്ടും രാജേഷ്; എന്നാല്‍ എന്താണ് സംഭവം എന്നറിയാതെ പ്രേമന്‍ അപ്പോഴും മിഴിച്ചിരുന്നു.
സോര്‍ട്ട് അല്ലാതെ ഒരു ഡിസ്പ്ലേ സ്റ്റേറ്റ്മെന്റ് മാത്രമുള്ള ആ പ്രോഗ്രാമില്‍ പ്രേമന്‍ കൊടുത്ത ഇന്‍പുട്ട് സ്ട്രിംഗ് എല്‍സിഡി ഡിസ്പ്ലേ യില്‍ അപ്പോഴും മിന്നി കൊണ്ടിരുന്നു
‘PREMSREE IS A GOOD BOY’

Chief Editors

പ്രീമിയര്‍ ലീഗ്

ഈ പറയാന്‍ പോകുന്നത് രണ്ടു ചെറിയ മനുഷ്യരുടെ തകര്‍ന്നടിഞ്ഞ വലിയ സ്വപ്നങ്ങളെ കുറിച്ചാണ്.
ഹെല്‍ത്ത്‌കെയര്‍ വര്‍ടികലില്‍ രാവിലെ മെയില്‍ എത്തുന്നതോടെ യാണ് കഥയുടെ തുടക്കം. നമ്മുടെ പ്രന്ചിയെയും* (നായകന്‍) ടിന്റുവിനെയും* (സഹനടന്‍) ഓഫീസില്‍ കാത്തിരുന്നത് ഈ മെയില്‍ ആണ് - ഹെല്‍ത്ത്‌കെയര്‍ പ്രീമിയര്‍ ലീഗ്ഇലേക്ക് ടീമുകളെ ക്ഷണിക്കുന്നു. . .
പ്രന്ചിയുടെ ക്രിക്കറ്റ് ബോധം ഉണര്‍ന്നത് വളരെ പെട്ടന്നായിരുന്നു . . . ക്രികെറ്റ് എന്തെന്നരിയവുന്ന എല്ലാവരെയും നേരത്തെ തന്നെ നല്ല ടീമുകള്‍ പോക്കിയതിനാല്‍ ബാക്കിയായവരെ കൊണ്ടുണ്ടാക്കിയ തട്ടികൂട്ടു ടീമുമായി പ്രന്ചിയും റ്റീം രജിസ്റ്റര്‍ ചെയ്തു . .
ഞങ്ങളുടെ ( രയ്സീന്റെയും എന്റെയും) റൂം മേറ്റ്സ് ആണ് മേല്‍ പറഞ്ഞ നായകനും സഹനടനും.
കുമാരഗുരുവിന്റെ ചെറിയ ഗ്രൌണ്ടില്‍ നടക്കുന്നതാണ് മേല്‍ പറഞ്ഞ മല്‍സരം. . .
ഇതുവരെ കോഗ്നിസന്റില്‍ നടന്ന എല്ലാ ക്രിക്കറ്റ് മല്‍സരങ്ങളിലും ദയനീയ പരാജയം ഏറ്റുവാങ്ങിയ പ്രന്ചിക്ക് തന്‍റെ ഇമേജ് വീണ്ടെടുക്കാന്‍ അവസരം കൈവന്നു -
അടുത്ത ദിവസം രാവിലെ ഞാനും രയീസും ഉറക്കമുണര്‍ന്നത്‌ എന്തോ പൊട്ടിക്കുന്ന ശബ്ദം കേട്ടുകൊണ്ടായിരുന്നു - തന്റെ സ്വന്തമായ ലാപ്ടോപ് മോഷ്ടിക്കാന്‍ ഭിത്തിയില്‍ തുരങ്കം നിര്മിക്കുകയാണെന്ന് റയീസ് ആദ്യം കരുതി - പിന്നീടാണ് സംഭവം മനസിലാക്കുന്നത്‌. രണ്ടു നായകന്മാരും കൂടി പ്രാക്ടീസ് നടത്തുകയാണ്‌ - ഒരു ക്രിക്കറ്റ് ബോള്‍ കാരിബഗില്‍ ഇട്ടു ഞങ്ങളുടെ വീട്ടിലേക്കുള്ള കേബിളില്‍ കെട്ടി തൂക്കി ഇട്ടിരിക്കുന്നു - ഉറിയാടിക്കുന്നത് പോലെ രണ്ടെണ്ണം അതിന്റെ കീഴില്‍ നിന്നും മേല്പോട്ട് ചാടി ഓല മടല്‍ വെട്ടിയുണ്ടാക്കിയ താല്‍കാലിക ക്രിക്കറ്റ് ബാറ്റുകൊണ്ട് ശത്രുവിനെ ഇരുട്ടടി അടിക്കുന്നപോലെ അതിനെയിട്ടു തല്ലുന്നു . . . ഇപ്പോള്‍ ഓണ്‍സൈറ്റില്‍ ഉള്ള ആ ടീമിന്റെ കോച്ച് ബേസില്‍ * പ്രന്ചിയെ ഉപദേശിച്ചതാണത്രെ (?) . . . ഈ ബേസില്‍ രജിസ്റ്റര്‍ ചെയ്ത ടീമില്‍ മുന്‍പ് കളിച്ചു ക്യാപ്ടന്‍ടെ സ്ഥാനം ബേസിലില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ച ആളാണ് ഈ പ്രന്ചിലെന്നു നിങ്ങള്‍ ഓര്‍ക്കണം. . .
പിന്നീടുള്ള ദിവസങ്ങളില്‍ ഇത് കേട്ട് ഞങ്ങളുടെ ഉറക്കം നഷ്ട്ടപെടാന്‍ തുടങ്ങി . . . (എന്തായാലും മൂന്നാം നാളില്‍ ഗ്രൌണ്ട് ഫ്ലൂരിലുള്ള ഞങ്ങളുടെ ഹൌസ് ഓണര്‍ എന്ഗ്ലിഷില്‍ ചീത്ത വിളിച്ചു ഈ പരിപാടി അവസാനിപ്പിച്ചു)

ഒടുവില്‍ കാത്തിരുന്ന സുദിനം സമാഗതമായി . . . നാട്ടില്‍ കന്നുകാലികളെ മേയ്ക്കാന്‍ ഉപയോഗിച്ച ഷുസുമായി നായകനും ബേസില്‍ ഉപേക്ഷിച്ചുപോയ ഷുസുമായി സഹനടനും ഗ്രൌണ്ടില്‍ എത്തി - - -
ടോസ് കിട്ടിയാല്‍ ബാറ്റിങ്ങ് തിരഞ്ഞെടുക്കുമെന്ന് നമ്മുടെ റ്റീം ക്യാപ്റ്റന്‍ പ്രന്ച്ചില്‍ തന്‍റെ മുന്‍പില്‍ വിനീഥവിധേയരായി നിന്ന റ്റീം അന്ഗഗല്ക്കുമുന്പില് പറഞ്ഞു . . .
തലേന്നാള്‍ വിചാരിച്ചത്ര മഴ കിട്ടാത്തതിനാല്‍ പിച്ചിനു ഈര്പ്പമില്ലത്രേ . . .
ക്രിക്കെറ്റ് വീട്ടിലെ ടീവിയില്‍ ചാനല്‍ മാറുന്നതിനിടെ അബദ്ധത്തില്‍ മാത്രം കണ്ടിട്ടുള്ള ബാക്കി റ്റീം മെംബേര്‍സ്ഇന് തങ്ങളുടെ കാപ്റെന്റെ കാപ്റെന്സിയില്‍ മതിപ്പുതോന്നി . . .

എന്നാല്‍ ടോസ് നഷ്ട്ട പെടുകയും എതിര്‍ റ്റീം നമ്മുടെ കാപ്റെന്‍ നയിക്കുന്ന ടീമിനെ ബാറ്റിങ്ങിന് അയക്കുകയും ചെയ്തതോടെ എന്തോ പന്തികേടുണ്ടെന്ന് ടീമിന് തോന്നിത്തുടങ്ങി . . .
എന്നാല്‍ അവരുടെ സംശയങ്ങളെ തന്റെ പോക്കറ്റില്‍ ച്ചുരിട്ടിവേച്ചിരുന്ന റ്റീം ഫീഡ്‌ിംഗ് പോസിഷേന്‍സ് എന്നാ മറ്റാര്‍ക്കും മനസിലാക്കാന്‍ ആവാത്ത പേപ്പര്‍ കാണിച്ചു ക്യാപ്റ്റന്‍ വിരട്ടി . . .
ആര് ഒപ്നിന്ഗ് ഇറങ്ങണമെന്ന് ശന്കിച്ചിരുന്ന നമ്മുടെ റ്റീം അപ്പോഴാണ് ആ വാര്‍ത്ത‍ അറിഞ്ഞത് - ആദ്യ ഓവര്‍ എറിയാന്‍ പോകുന്നത് ജയ ബേബി * ആണത്രേ . . . നമ്മുടെ കാപ്ടിനു സന്തോഷമായി - - -
ഞാനും സഹനടനും ഒപെനിന്ഗ് എന്ന് കല്‍പ്പിച്ചുകൊണ്ട് രണ്ടുപേരും ഗ്രൂണ്ടിലേക്ക് ആശീര്‍വാദം വാങ്ങി പുറപെട്ടു . . .
സംഭവിച്ചത് പെട്ടന്നായിരുന്നു . . .
ആദ്യ ബാള്‍ സിക്ഷെര് പരത്താന്‍ ബാറ്റ് ഓങ്ങി പത്തെവിടെ പോയെന്ന് ബൌന്ടരിയിലേക്ക് നോക്കിയിരുന്ന ക്യാപ്റ്റന്‍ എല്ലാവരും ജയബബിയെ അഭിനന്ടിക്കുന്നതാണ് കണ്ടത് - - -
പുലര്‍ച്ചെ ആയതുകൊണ്ട് രണ്ടു മിനിറ്റ് എടുത്തു കാര്യം മനസിലാക്കാന്‍ - - - സ്റ്റാമ്പ്‌ ഒരെണ്ണം ജയ ബാബിയുടെ പന്തില്‍ തെറിച്ചു കിടക്കുന്നു . . .
തന്റെ ചുറ്റുമുള്ള ഭൂമി തലകീഴായി കറങ്ങുന്നതായി തോന്നി . . .
ഈ ഒരു നിമിഷം കൊണ്ട് ലോകം അവസനിക്കനമേ എന്ന് നായകന്‍ കര്‍ത്താവിനോടു ഉള്ളുരുകി പ്രാര്‍ത്ഥിച്ചു . . .എന്നാല്‍ സഹനടന്റെ എല്ലാം ഞാന്‍ നോക്കികൊള്ളം എന്നാ ആശ്വാസവാക്കുകള്‍ കുളിര്‍മഴയായി നായകനില്‍ പതിച്ചു . . .
കഴിഞ്ഞതെല്ലാം പെട്ടന്നായിരുന്നു - - -
ഇരുപതു റന്‍സ് തികച്ചു നായകന്റെ റ്റീം മൊത്തം പവലിയനിലേക്ക് മടങ്ങി . . .
തന്‍ ഒരു ബൌളര്‍ മാത്രമാണെന്നും അതിനാല്‍ ബൌളിംഗ് ഞാന്‍ ഓപ്പണ്‍ ചെയ്യുമെന്നും പറഞ്ഞ നയാകന്റെ ആദ്യ പന്ത് നോ ബോള്‍ ആയി - - - എന്നാല്‍ മനപൂര്‍വമല്ല രാവിലെ കഴിച്ച പുട്ടുകാരണം വയരുളുക്കുമേന്നതിനാല്‍ ഓടിവന്ന് ബോള്‍ എറിയാന്‍ കഴിയില്ലെന്ന് അംബയരിനെ ബോധ്യപെടുതുന്നതില്‍ നായകന്‍ വിജയിച്ചു . . .
പക്ഷെ പിന്നെയുള്ള 4 ബാല്ലുകളില്‍ റ്റീം വിജയം കണ്ടു
സ്കോര്‍ ബോര്‍ഡ്

. . .
Pranchi b Baby Jaya 0/1
Tintu c&b Sameer 2/18
Arya b Parthipan 18/20
. . .


Pranchi 0W 22 0.4 Overs


* പേരുകള്‍ യാഥാര്‍തമല്ല

വാല്‍ കഷണം : അന്ന് അടുത്ത ബസില്‍ എനിക്ക് അത്യാവശ്യമായി വീട്ടില്‍ പോകണമെന്നു പറഞ്ഞു പോയ നായകന്‍ ഇതുവരെ മടങ്ങി എത്തിയിട്ടില്ല


Chief Editors

വരുന്നൂ മെയിന്‍ഫ്രെയിം ബാച്ചിന്റെ സ്വന്തം ബ്ലോഗ്...

കുറെനാള്‍ കൊണ്ടുള്ള ആഗ്രഹം - ഇതുവരെ ഇറങ്ങിയിട്ടുള്ള / ഇറക്കിയിട്ടുള്ള എല്ലാ കഥകളും ചേര്‍ത്ത് ഒരു ബുക്ക് എഴുതണമെന്നു - രണ്ടുമൂനെണ്ണം പല പബ്ലിഷര്‍മാര്‍ക്കും അയച്ചു കൊടുത്തു. സ്റ്റാമ്പ്‌ഒട്ടിച്ച കവര്‍ കൂടെ വെച്ചതിനാല്‍ എല്ലാം തിരികെ കിട്ടി. ഒടുവിലാണ് ഇങ്ങനെ ഒരു ആശയം ഉടലെടുത്തത്. ബ്ലോഗ് !!!

ചില പ്രധാന കഥാപത്രങ്ങള്‍…
ഐശ്വര്യ തോമസ് - കോയമ്പത്തൂര്‍ കൊഗ്നിസന്ടിലെ ഒരേ ഒരു പരിഷ്കാരി. വരുന്നത് ഇന്നേവരെ കറന്റ് എത്താത്ത; ഇന്ത്യയുടെ പ്രധാനമന്ത്രി ഇപ്പോഴും നെഹ്‌റുവാണെന്നു വിശ്വസിക്കുന്ന; പഴന്കഞ്ഞി ബ്രേക്ക്ഫാസ്റ്റും പുഴുക്കും ചമ്മന്തിയും ഡിന്നെരും കഴിക്കുന്ന; കിഴക്കന്‍ കുടിയേറ്റ ഗ്രാമത്തില്‍ നിന്നാണെങ്കിലും; (തുടരും)

ഫ്രാന്‍സില്‍ - ഒരു തനി തൊടുപുഴ കാരന്‍. തൊടുപുഴയുടെ നിഷ്കളങ്കത യും മണവും പേറി കോയമ്പത്തൂരില്‍ ബൈക്ക് ഓടിച്ചു നടക്കുന്ന ഇയാളെ ആര്‍ക്കും പെട്ടെന്ന് തിരിച്ചറിയാം.
സൈഡ് കൊടുക്കാത്ത ലോറി ഡ്രൈവര്‍ മാരെ തന്‍റെ നാലടി ശരീരത്തിലുള്ള കൈ പോലെയുള്ള അവയവത്തിലെ മസില്‍(?) കാട്ടി ചുണഉണ്ടേല്‍ തൊടുപുഴയിലോട്ട് വാടാ എന്നാ ലൈനില്‍ ഓവര്‍ടേക്ക് ചെയ്യുന്ന; ജൂസില്‍ ഐസ് കൂടിയതിനു മണിയെ ഇങ്ഗ്ലിഷ് പറഞ്ഞു പേടിപ്പ്പിച്ച; തന്നോട് മിണ്ടാത്ത പെണ്‍കുട്ടികള്‍ (തുടരും)

രമ്യ - കൊച്ചീന്ന് വന്നോണ്ടയിരിക്കും മോസ്കിറ്റോ യുടെ കൂടെപിറപ്പിന്റെ രൂപം. മാത്രുഭാഷ ഹിന്ദിയായ രാജ്യം പുലരുമെന്ന് സ്വപ്നം കാണുന്ന; ഇനി എതു മാനേജരുടെകൂടെ തല്ല് പിടിക്കണമെന്ന് റിസര്‍ച്ച് ചെയ്യുന്ന; സാധാരണകാര്‍ക്ക്‌ അറിയാവുന്ന എല്ലാവരും വെറും ഡുക്ക്‌ഇലികളായി കരുതുന്ന...(തുടരും)

കാര്‍ത്തിക് - പെണ്‍കുട്ടികളുടെ സ്വപ്നകാമുകന്‍; കലാകാരന്‍; കവി; ഗായകന്‍ ഇതൊക്കെയാണ് ഞാന്‍ എന്ന് വിശ്വസിച്ചു നടക്കുന്ന; ഒരു പെണ്‍ഹൃദയം പോലും സങ്കടപ്പെടുന്നത് കാണാന്‍ കരുത്തില്ലാത്ത ഹൃദയത്തിന്റെ ഉടമ; തന്‍റെ ചിരിയാല്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്ന; ? പോലെ ഇരിക്കുന്ന തന്‍റെ ശരീരം; ഞാന്‍ ആരെയും വന്ചിച്ചിട്ടില്ല - അച്ഛനും അമ്മേം പറഞ്ഞോണ്ട് ചെയ്തതാ എന്ന ഡയലോഗ് അടിച്ചു പ്രശസ്തനായ (തുടരും)

ടീന - പിശുക്കിന്റെ കാര്യത്തില്‍ ഷെയ് ലോക്ക് തോറ്റുപോകുന്ന; ജനിച്ച നാട്ടില്‍ നിന്ന് തന്നെ കല്യാണംകഴിച്ചു ജീവിച്ചു മരിക്കണമെന്ന് ഊണിലും ഉറക്കത്തിലും പ്രതിഞ്ഞ എടുത്തു നടക്കുന്ന തനി അച്ചായത്തി. (തുടരും)

രാജേഷ് ക വറുഗീസ് - ആദ്യദര്‍ശനത്തില്‍ കാണുന്ന ഒരാള്‍ മസില്‍ ജിമ്മില്‍ പോയി വലിച്ചു മുറുക്കി എക്സിക്യൂട്ടീവ് ഷര്‍ട്ട്‌ഇല്‍ കയറി നടക്കുന്ന ഇയാളെ മാന്യന്‍ എന്ന് തെറ്റുധരിച്ചാല്‍ തെറ്റി.
സ്ഥലം എതാണെന്ന് ചോദിച്ചാല്‍ ഇയാളുടെ മറുപടി ഏതാണ്ട് ഇങ്ങനെ ആയിരിക്കും -
ചോ: ഹായ്
ഉ: ഹായ്
ചോ: ഞാന്‍ കിഷോര്‍ എന്താ പേര്
ഉ: രാജേഷ്
ചോ: എവിടാ സ്ഥലം?
ഉ: പാല കൂഊഊഊഊഊഉയയയ് ...
കിഷോര്‍ (മനസ്സില്‍) ഹമ്മേ എന്തൊരു ഫ്രാഡ് ദൈവമേ പരിചയപെട്ടു പോയല്ലോ(തുടരും)

ഇതാ ഞങ്ങള്‍ തുടങ്ങുകയാണ്...
ബാക്കി കഥാപാത്രങ്ങള്‍ ആരും വിഷമിക്കേണ്ട - എല്ലാരെ കുറിച്ചും ഉടനെ വരുന്നുണ്ട്. …
ഇതുവരെയുള്ള കഥകള്‍ പബ്ലിഷ് ചെയ്യുവാന്‍ ... ബ്ലോഗിലൂടെ ...
സഹകരണം പ്രതീക്ഷിക്കുന്നു...
* - മേല്‍ പറഞ്ഞ കഥാപത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന പലരുമായും ബന്ധമുണ്ട് - എല്ലാം മനപൂര്‍വമാ...

ചീഫ് എഡിറ്റെര്സ്
ഒന്ന്) കിഷോര്‍ എ - ഒരു പാവം കൊല്ലം കാരന്‍
രണ്ടു) ശങ്കര്‍ കെ - മറ്റൊരു പാവം കൊല്ലം കാരന്‍