Monday, October 19, 2009

ഒരു ചീട്ടുകളിയുടെ ഓര്മയ്ക്ക് !

സംഭവം തുടങ്ങുന്നത് ട്രെയിനില് ഇരുന്നുള്ള ചീട്ടു കളിക്കിടയിലാണ്. ഗോവയില് നിന്നും ഞങ്ങള് തിരിച്ചു വന്നത് തേര്ഡ് എ. സി. യിലായിരുന്നു. തൊടുപുഴയില് നിന്നും ആദ്യമായി ട്രെയിനില് കേറിയ ബഹുമതിയുള്ള പ്രാഞ്ചി ചീട്ടു നിരത്തുന്ന തിരക്കിലാണ് (ആദ്യമായി തൊടുപുഴയില് ജീന്സ് ഇട്ടു ചെന്നതും,; കമ്പ്യൂട്ടര് കീ ബോര്ഡില് ഞെക്കിയതും ഇദേദഹമത്രേ). ഏതോ ദുരിദാശ്വാസ ക്യാമ്പിലേക്ക് പോകുന്ന പിള്ളേരായിരിക്കും എന്ന ലൈനിലാണ് ട്രെയിനില് ഉള്ള സഹയാത്രികരുടെ നോട്ടം. ആകെപ്പാടെ ഒരു മിനി ചന്ത.
ചീട്ടുകളിയില് സ്വയം പര്യാപ്തത നേടിയിട്ടില്ലാത്ത രയീസും ഉമ്മനും കൂടി ഉലാത്തുകയാണ് (കണ്ട സ്റ്റേഷനുകളില് ഇറങ്ങി ഫോട്ടോ എടുപ്പ്, വില്പ്പനക്കാര് കൊണ്ടുപോകുന്ന ചക്ക, പുളി തുടങ്ങി ഉണക്ക മീന് വരെ വാങ്ങിച്ചു തീറ്റ ഇങ്ങനെ പോകുന്നു). എന്തായാലും ഇവര്ക്കൊരു കമ്പനി കിട്ടി - നമ്മള്ക്കിയാളെ തല്ക്കാലം 'നായരെന്നു' വിളിക്കാം.
നായര് മിലിട്ടറിയില് കുക്ക് ആയിരുന്നു ഇപ്പൊ പൂനയില് ഏതോ കൂട്ടുകാരന്റ്റെ മകളുടെ കല്യാണം കൂടിയിട്ടു വരുകയാണ്. അന്ന് ഹെഡ് കുക്ക് ആയിരുന്ന പൊതുവാളും കൂടെയുണ്ട്. വെള്ള ഷര്ട്ടും ഡബിളും ആണ് വേഷം. മിലിട്ടറി ബൂട്ടാണ് രണ്ടുപേരും ധരിച്ചിരിക്കുന്നത്. കണ്ടാല് ഇരട്ടകളെന്നെ തോന്നൂ.
ഞങ്ങള് ഇവരെ ശ്രദ്ധിക്കാന് ഒരു കാരണം കൂടി ഉണ്ട് കൂടെ കൂടെ ഇവര് രണ്ടു പേരും പാന്ട്രിയിലേക്ക് പോകും. എല്ലാവരും തിരിച്ചു വരുമ്പോഴാണല്ലോ പൊതിയും കൊണ്ട് വരുന്നത് - എന്നാല് ഇവര് പോകുമ്പോള് പൊതിയുമായി പോകും - വരുന്നത് വെറും കയ്യോടെയും! ആകെ മൊത്തം എന്തോ ഒരു പന്തികേട്.
ഒടുവില് തങ്കു ആ രഹസ്യതിന്റ്റെ ചുരുളഴിച്ചു. അമ്മാവന്മാര് പോകുന്നത് സോമരസ പാനത്തിനാണ് - പച്ച മലയാളത്തില് മദ്യസേവ. കയ്യിലിരിക്കുന്ന മിലിട്ടറി കൊണ്ട് പാന്ട്രിയില് പോകുന്നു. എല്ലാവരും ചേര്ന്ന് അടിക്കുന്നു; വരുന്നു. ഇതിങ്ങനെ ആവര്ത്തിക്കുന്നു.
ഇതുകണ്ട തങ്കുവും ഇവരും പെട്ടെന്ന് കൂട്ടായി. തിരിച്ചു വരുന്ന വഴി ഉമ്മനെയും രയീസിനെയും ഇവര്ക്ക് പരിചയപ്പെടുത്തി കൊടുത്തു. തുടര്ന്നുള്ള ഓരോ പോക്കിലും ഇവര് തങ്കുവിനെയും കൊണ്ട് പോകാന് തുടങ്ങി. ആകെ എല്ലാവരും ഹാപ്പി.
പിന്നീടങ്ങോട്ട് അവര് പോകാന് വരുമ്പോള് തന്കുവിന്റ്റെ മുഖത്ത് ഒരു പ്രത്യേക നാണം കലര്ന്ന ചിരി വരും (എനിക്കിവനെ കാണുമ്പോള് ചിങ്ങനെയാ ഓര്മ്മ വരുന്നേ - ചിങ്ങന് എന്റ്റെ അമ്മയുടെ പ്രിയപ്പെട്ട പൂച്ചയാണ്. അച്ഛന് ചിലദിവസങ്ങളില് രാവിലെ പോയി പുഴമീന് വാങ്ങി കൊണ്ട്വരാറുണ്ട് - ഞങ്ങളുടെ നാട്ടില് വാങ്ങിയ ജീവനുള്ള മീനെ ഒരു പ്രത്യേക രീതിയില് ഈര്ക്കിലില് കൊരുത്തു തരും - കൊണ്ട്വരാന് ഉള്ള സൌകര്യത്തിനു - പാവങ്ങള് ജീവന്വേണ്ടി പിടച്ചു കൊണ്ടിരിക്കും. ഇതും കൊണ്ട് വരുന്ന അച്ഛനെ കാണുമ്പോള് ആ പൂച്ച ഒരു ചിരി ചിരിക്കും - അതെ ചിരിയാണ് നമ്മുടെ തന്കൂന്).
എന്തിനേറെ പറയുന്നു - ഇവര് അഞ്ചു പേരും - അതായതു രയീസ്, ഉമ്മന്, തങ്കു പിന്നെ അവര് രണ്ടും ഇണ പിരിയാത്ത സുഹ്ര്ത്തു ക്കളായി. ഉള്ള ബഹളത്തിനു പുറമേ ഇവരുടെ വിശേഷങ്ങള് വിളമ്പലും കൂടി ആയപ്പോള് ആകെ പൊടി പൂരം!
അടുത്തുള്ള സീറ്റ് രണ്ടെണ്ണം ഒഴിഞ്ഞു കിടക്കുന്ന കണ്ട തങ്കു അവരെ അങ്ങോട്ട് ക്ഷണിച്ചു. അവര്ക്കും സന്തോഷം - പ്രിയ സുഹൃത്തിനെ കണി കണ്ടു ഉറക്കമെണീക്കാലോ. ഉറങ്ങുന്നതിനു മുന്പ് ഒരു ഡിമാണ്ട് വെച്ചു. വണ്ടി ഷൊര്ണൂര് എത്തുന്നത് മൂന്നു മണിക്കാണ്- അതിനാല് ഒരാള് എണീറ്റ് വിളിക്കണം. ലഡാക്കില് യുദ്ധ സമയത്ത് എണീറ്റ പരിചയമുള്ള മിസ്റ്റര് നായര് ആ ഉത്തരവാദിത്തം ഏറ്റെടുത്തു. എന്നാല് ഒരു ഉറപ്പിനു സ്റ്റാലിന് സരള് അലാറം വെച്ചു.
ട്രെയിനില് എല്ലാവരും ഉറക്കം തുടങ്ങി. വണ്ടി കാസര്കോട് എത്തിക്കാണും. ഒരു മധ്യവയസ്കന് കേറി.. തന്റ്റെ സീറ്റില് കിടന്നുറങ്ങുന്ന നായരെ വിളിച്ചുണര്ത്താന് ആവതും ശ്രമിക്കുന്നു. ആ പാവതിന്റ്റെ വിളി കേട്ട് ട്രെയിനില് ഉള്ളവര് മുഴുവന് എണീറ്റു. നായര്ക്കു യാതൊരു കൂസലും ഇല്ല.
ഒടുവില് പാതി കണ്ണ് തുറന്നു "എന്താണ് കീടമേ നിനക്കെന്റ്റെ കൊട്ടാരത്തില് കാര്യം എന്ന് ചോദിക്കുന്ന അക്ബര് ചക്രവര്ത്തിയെ പോലെ നായര് ആ സാധുവിനെ നോക്കി" . അയാള് പതിയെ പറഞ്ഞു "സാര് ഇറ്റ്സ് മൈ ബര്ത്ത്" . ഓ ഓക്കേ സോറി എന്ന് പറഞ്ഞു എണീറ്റു മാറുമെന്നു കരുതിയ ആ സാധുവിന് തെറ്റി.
ഈസ് ഇന്ത്യന് റെയില്വേ ഈസ് യുവര് ഫാതെര്സ് പ്രോപെര്ട്ടി? യു ബ്ലെടി @#&^$(.
തുടര്ന്ന് ഉറക്കമെണീറ്റ പൊതുവാള് കാര്യം ഏറ്റെടുത്തു. പ്രിയ വായനക്കാരെ - കൊടുങ്ങല്ലൂര് അമ്മ ഓടി ഒളിക്കുന്ന ഭരണിപാട്ടായിരുന്നു പിന്നെ.
എന്തായാലും ടി. ടി. ഇ. വന്നു ആ സാധുവിന് വേറെ ഒരു സീറ്റ് എഴുതി കൊടുത്തു. പാവം തങ്കു ഉള്ളില് ദൈവത്തെ പോലെ പ്രതിഷ്ടടിച്ച ആള്ക്കാരുടെ പ്രകടനം കണ്ടു തകര്ന്നു നില്ക്കുകയാണ്. വീണ്ടും എല്ലാവരും ഉറക്കം തുടങ്ങി. വണ്ടി ഷോര്ണൂര് എത്തി. സരള് അല്ലരം വെച്ചെണീറ്റു. ഞങ്ങള് എല്ലാവരും ഇറങ്ങാന് തയ്യാറായി. എന്നാല് നമ്മുടെ നായകന്മാര് രണ്ടും ഉറക്കമാണ്. അവരെ വിളിച്ചെണീപ്പിക്കാന് ആര്ക്കും ധൈര്യമില്ല. ബാക്കി തെറി രാവിലെ കേള്ക്കണ്ടല്ലോ !
ഞങ്ങള് എല്ലാവരും ഇറങ്ങി. അടുത്ത ട്രെയിനിനായി കാത്തിരിപ്പ് തുടങ്ങി. അതാ ഞങ്ങള് വന്ന ട്രെയിന് സിഗ്നല് കിട്ടുന്നു. അവര് ഇറങ്ങീട്ടില്ല. എന്തായാലും ശല്യം ഒഴിവായല്ലോ എന്ന മട്ടില് ഞാന് അവിടിരുന്നു ചൂട് കാപ്പി കുടിക്കുകയാണ്. ഒപ്പം രയീസും തന്കൂം ഇരുപ്പുണ്ട്. ട്രെയിന് നീങ്ങി തുടങ്ങി. ഞാന് അപ്പോഴാനത് ശ്രദ്ധിച്ചത് അതാ ഒരു പെട്ടി തെറിച്ചു വീഴുന്നു. പാവം ആരുടെയോ ആണ്. അതാ ഒരു പെട്ടി കൂടി വീണു. ഞാന് ഞെട്ടി നില്ക്കുകയാണ്. ട്രെയിനിനു വേഗം കൂടുന്നു. നോക്കുമ്പോള് പൊതുവാള് ഒരു ചാട്ടം. കൂടെ ഉടുമുണ്ട് അഴിച്ചു തലയില് കെട്ടിയ കോലത്തില് നായരും ചാടിവീണു.
പിന്നീടൊരു അലര്ച്ചയാണ് ഞാന് കേട്ടത് - ഹേ അവരുടെ അല്ല നമ്മുടെ രയീസിന്റ്റെ "ഉമ്മച്ചിയേ അവന്മാര് ചാടീടാ. ഓടിക്കോ !" കയ്യിലിരുന്ന കാപ്പി കപ്പു വലിച്ചെറിഞ്ഞിട്ട് അവന്മാര് ഒരോട്ടം! ഞാന് മാത്രം അവിടെ. നായകന്മാര് പെട്ടിയും എടുത്തു റെയില്വേയെ ചീത്തയും വിളിച്ചു നടന്നു വരുകയാണ്. എന്നെ കണ്ടിട്ട് ഒരു നോട്ടം
എന്നിട്ട് ഉള്ളിലുള്ള വോഡ്കയുടെ കയ്പ്പ് തികട്ടി പാളത്തിലെക്കൊരു തുപ്പും!

Monday, October 5, 2009

ടിന്റൂന്റ്റെ ഓസ്കാര്‍

തിരിച്ചു വരുമ്പോള്‍ ആകെ ഷോര്‍ണൂര്‍ വരയെ ഞങ്ങള്‍ വന്ന ട്രെയിന്‍ ഉള്ളൂ - അവിടെ നിന്നും വെസ്റ്റ് കോസ്റ്റില്‍ ജനറല്‍ ടിക്കറ്റ്‌ എടുത്തു കണ്‍വെര്ട്ടു ചെയ്തു പോകാനാണ് പ്ലാന്‍ - എന്നാല്‍ ചോദിക്കുന്നവരെ ടി.ടി.ഈ. സീറ്റ്‌ ഇല്ല എന്ന് പറഞ്ഞു മടക്കി അയയ്ക്കുകയാണ്. ഒടുവില്‍ തങ്കു ആ പ്ലാന്‍ മുന്നോട്ടു വെച്ചു - ട്രെയിന്‍ പുറപ്പെടുമ്പോള്‍ നമ്മള്‍ ചാടി കയറും - എന്തായാലും അടുത്ത സ്റ്റോപ്പിലെ ഇറക്കൂ - അതായത് പാലക്കാട്‌ - പിന്നെ കുറച്ചു സമയത്തെ പ്രശനമല്ലേ ഉള്ളൂ ? എന്നാല്‍ പന്തികേട്‌ തോന്നിയ രയീസും ഞാനും കയറി പിന്നാലെ ടി.ടി.ഈ. വന്നു ഡോര്‍ അകത്തുന്നും പൂട്ടി പോയി.
ട്രെയിന്‍ സിഗ്നല്‍ കിട്ടിയതും അവന്മാര്‍ വന്നു നിന്ന് ജനല്‍ വഴി ഞങ്ങളെ ദയനീയമായി ഒരു നോട്ടം - ഗുജറാത്ത്‌ അഭയാര്‍ഥികള്‍ ഭക്ഷണ പൊതി നോക്കുന്ന പടങ്ങള്‍ പേപ്പറില്‍ കണ്ടിട്ടില്ലേ - അത് പോലെ . സത്യമായും എനിക്ക് സഹിച്ചില്ല - ഞാന്‍ പോയി കതകു തുറന്നു കൊടുത്തു - വരി വരിയായി എല്ലാരും ചാടി കയറിയതും വണ്ടി വിട്ടത്തും ടി.ടി.ഈ. കണ്ടതും ഒരുമിച്ചായിരുന്നു.
തങ്കു വിന്റ്റെ സമയോചിതമായ ഇടപെടല്‍ മൂലം ലാസ്റ്റ് കമ്പര്‍ത്ടുമെന്ട്ടിലേക്ക് നടക്കാന്‍ ടി.ടി.ഈ. ഞങ്ങളോട് ആവശ്യപ്പെട്ടു - ആര്‍.പീ. എഫിന് കൈമാറാന്‍. –
( ഞാന്‍ ഈ കൊട്ടും ഇട്ടു നില്‍ക്കുന്നത് നിനക്കൊക്കെ കോമാളി കളിയ്ക്കാന്‍ ആണോ എന്നാ ചോദ്യത്തിന് തങ്കു അയാളെ മാറ്റി നിര്‍ത്തി - സാരമില്ലന്നേ പ്രശ്നമുണ്ടാക്കേണ്ട - ഞാന്‍ വേണുന്ന പോലെ കണ്ടേക്കാം - എന്നും പറഞ്ഞു അമ്പതു രൂപ അയാളുടെ കോട്ടില്ലേക്ക് തിരുകി - അതായത് ആളൊന്നിന് അഞ്ചു രൂപ ! - ഷോര്‍നൂറില്‍ നിന്നും കോയംബത്തൂര്‍ വരെ വരാന്‍ - അത് അടുത്ത കഥയില്‍- )
എന്തോ സരളിന്റെ പാവത്തം കണ്ടു അയാള്‍ നടപടികളില്‍ നിന്നും ഒഴിവാക്കി. അടുത്ത കമ്പാര്‍ട്ട് മേന്ട്ടിലേക്ക് പറഞ്ഞു വിട്ടു. പട പേടിച്ചു ചെന്നിടത് പന്തം കൊളുത്തി പട എന്നാണല്ലോ ! അതാ അവിടേം ഉണ്ട് ഒരു ദ്വാരപാലകന്‍ കണ്ടിട്ട് ബീഹാറി ആണെന്ന് തോനുന്നു - ആദ്യത്തെ ഏഴുപേരും കടന്നു പോയി ഞാനും ടിന്ട്ടൂം മാത്രം - ടി.ടി.ഈ. ഹിന്ദിക്കാരനാനെന്നു മനസിലാക്കിയ ടിന്റ്റൂന്റ്റെ ഒറ്റയാള്‍ പ്രകടനത്തില്‍ ഞങ്ങള്‍ക്ക് ഇവിടെ വരെ ബര്‍ത്ത് കിട്ടി - ആ രഹസ്യം ഞാന്‍ നിങ്ങള്‍ക്കായി പങ്കു വെയ്ക്കുന്നു.
ഡയലോഗ് മാത്രം ( ട്രാന്‍സ്ലെഷന്‍ )
സാര്‍,
ഞങ്ങള്‍ ജോലി ഇല്ലാത്ത ഒന്‍പത് ചെറുപ്പക്കാരാണ്. പൂനയാണ് സ്വദേശം. ഹൈസ്കൂള്‍ വിദ്യാഭാസം ഉണ്ട്. കള്ള വണ്ടി കേറിയാണ് ഇവിടെ വരെ എത്തിയത്. കോയംമ്പതൂരില്‍ ഒരു ജോലി ശരിയായിട്ടുണ്ട്. ദിവസം തൊണ്ണൂറു രൂപയാണ് കൂലി. ഭക്ഷണം കിട്ടും. തുണിമില്ലില്‍ നൂലിന് കളര്‍മുക്കലാണ് പണി - ഒരു എജന്‍റ്റിന് അന്‍പതിനായിരം രൂപ കൊടുത്തിട്ട് കിട്ടിയ ജോലിയാണിത് - കിടപ്പാടം പണയപ്പെടുത്തിയാണ് പൈസ സ്വരുക്കൂട്ടിയത്‌ - നാളെ ഹാജരായില്ലെങ്കില്‍ ജോലി നഷ്ട്ടപെടും..
ടി.ടി.ഈ. കരച്ചിലിന്റ്റെ വക്കത്തെത്തി എന്നിട്ട് വിതുമ്പലോടെ അവനോടു - നിങ്ങള്ക്ക് വായിക്കാന്‍ അറിയില്ലേ? പത്രത്തില്‍ എത്ര കഥകളാണ് ദിവസവും വരുന്നത്? എജന്റ്മാരുടെ പറ്റിപ്പിനെ കുറിച്ച്? ശരി പോയി പതിനെട്ടു മുതലുള്ള ബര്‍ത്തില്‍ കിടന്നൂള്ളൂ.
ആറരയ്ക്ക് അയാള്‍ ടിന്റ്റൂനെ വിളിക്കുന്നത്‌ കേട്ടാണ് ഞാന്‍ ഉറക്കം ഉണര്‍ന്നത് -
എണീക്കൂ - ഇറങ്ങാനുള്ള സ്ഥലം ആയി - ഞങ്ങള്‍ എണീറ്റു - ആള്‍ക്കാരൊക്കെ ഉണര്‍ന്നു തുടങ്ങി - ടി.ടി.ഈ. സ്വന്തം പൈസയ്ക്ക് കാപ്പി വാങ്ങി തന്നു. നൂറു രൂപ വഴി ചിലവിനു ടിന്റൂനു നിര്‍ബന്ധിച്ചു നല്‍കി - കാര്യം അറിയാതെ അപ്പോഴും തങ്കു പകച്ചു നിന്നു -
വാല്‍ കഷണം: വൈകിട്ട് സീതാ പാനിയില്‍ എല്ലാവരും ചേര്‍ന്ന് പോയി ഹാഫ് തന്തൂരി ടി.ടി.ഈ. വഹ -

ഗോവ മാടി വിളിക്കുന്നു 1

കുറെ നാളുകള്‍ കൊണ്ടുള്ള പ്ലാനിംഗ് - വീണ്ടുമൊരു യാത്ര പോകണം - പരിഗണയില്‍ കാശി രാമേശ്വരം മുതല്‍ ഇടുക്കി വരെ വന്ന്നു എന്നാല്‍ മദ്യത്തോടുള്ള ആസക്തി; വിദേശ രാജ്യങ്ങളോടുള്ള പ്രിയം (മദാമ്മ മാരെ കാണാന്‍ എന്ന് പരിഭാഷ) എന്നിവ മൂലം ഞങ്ങളുടെ ഗ്രൂപ്പ്‌ ഗോവയിലേക്ക് പോകാന്‍ തീരുമാനമെടുത്തു.
ടൂര്‍ പ്ലാന്‍ ചെയ്ത്ടാല്‍ പിന്നീടുള്ള പ്രതിസന്ധി കാലുമാറ്റങ്ങളാണ് . . . കൂട്ടത്തില്‍ കൂന്നുംമേല്‍ കുരു പോലെ പ്രോമോറേന്‍ ലിസ്റ്റും വന്നു (സര്‍ക്കാരില്‍ ഉള്ളത്പോലെ പ്രോമോറേന്‍ ലിസ്റ്റു വന്നാല്‍ ലീവിനു പോക്ക് ഞങ്ങളുടെ കമ്പനിയിലും ഉണ്ട് - കേട്ടിട്ടില്ലേ സുരേഷ് കുമാര്‍ അവധിയില്‍; രാജു നാരായണ സ്വാമി ലീവില്‍ പ്രവേശിച്ചു - ഏതാണ്ട് അത് പോലെ . . .)
ആദ്യം പോയത് അനൂപാണ് - തെറ്റി ധരിക്കരുത് അവന്‍ പോയത് ചേച്ചീടെ കുട്ടിയെ പെട്ടെന്നൊന്നു കാണണമെന്ന് തോന്നിയതിനാലാനെന്നു പറയപ്പെടുന്നു. മാമന്‍ മരുമകന്‍ ബന്ധം പല വടക്കന്‍ പാട്ടുകളിലും ഉള്ളതാണല്ലോ -ഏതാണ്ട് അത് പോലെ.
ആദ്യമേ കൂട്ടാത്തത് കൊണ്ട് പ്രേമന്റ്റെ പിന്മാറ്റം ആരും മൈന്‍ഡ് ചെയ്തില്ല
പിറകെ പ്രാഞ്ചിയും ശങ്കറും പിന്മാറ്റം അവതരിപ്പിച്ചു. എന്നാല്‍ വരുണിന്റ്റെ വധ ഭീഷണിക്ക് മുന്‍പില്‍ അവന്മാര്‍ മുട്ടുമടക്കി.
കന്നോളി മദ്യപാന്‍മാര്‍ക്ക് വേണ്ടി കോട്ടയം - കുമരകം ഷാപ്പ്‌ വിസിറ്റ് അന്നേ ദിവസം പ്ലാന്‍ ചെയ്തത് അവിടെ നിന്നുള്ളവരുടെ വരവ് വെട്ടീക്കുറച്ചു.
ഇത്രയൊക്കെ ആയാലും ഒന്‍പത് പേരെ ഞങ്ങള്‍ക്ക് കിട്ടി -
പിന്നീട് കഥകളുടെ ഒരു പ്രളയം ആയിരുന്നു - വന്നവരേയും വരാത്തവരെയും ഒരുപോലെ കൊന്നു കൊലവിളിച്ചു കൊണ്ട് മൂന്നു ദിവസം - കൊണ്‍കണ്. യാത്രയുടെ സൌന്ദര്യം മുഴുവന്‍ ഒപ്പിയെടുത്തു കൊണ്ട്.
അക്കടെമിയില്‍ നിന്നും ഇറങ്ങിയതിനു ശേഷം ഞാന്‍ ഇത്രയധികം സന്തോഷിച്ച നാളുകളില്ല - സത്യം !
അപ്പൊ പറഞ്ഞു വരുന്നത് എന്തെന്നാല്‍ - ആ യാത്രയില്‍ നിന്നും എഴുതി തുടങ്ങുകയാണ്.

ചെന്നൈ ഡയറി 1

കുറെ നാളായി ചെന്നയില്‍ ആയതിനാല്‍ കാര്യമായി എഴുത്തൊന്നും നടന്നില്ല. ആകെ ഒരു മുരടിപ്പ് - അവിടെ എല്ലാവരും അവരവരുടെ ലോകത്ത് ജീവിക്കുന്നു - ഇങ്ങനെയൊക്കെ ആണെങ്കിലും പണിയില്ലാത്ത ആരൊക്കെയോ ഇടയ്ക്കിടെ ഇത് തുറന്നു നോക്കുന്നുണ്ട് ഹിറ്റ്‌ ഒരു ലക്ഷം കഴിഞ്ഞേ!!! ശങ്കറിന്റെ പുതിയ കഥകള്‍ ഉണ്ടോ എന്ന് നോക്കാന്‍ അവന്റെ ആരാധികമാര്‍ തുറന്നു നോക്കുന്നതെന്നാ അവന്‍ പറയുന്നേ !!!
എന്തില്‍ എഴുതി തുടങ്ങണം എന്ന് കരുതി ഇരിക്കുമ്പോളാണ് ഇങ്ങനെ ഒരു ജനറല്‍ ടോപ്പിക്ക് തന്നെ ആയിക്കളയാം എന്ന് വെച്ചത് - ഒരു ബ്ലോഗിന്റെ അനന്തര ഫലങ്ങള്‍ . . . സംഗതി ഈ ഈ ബ്ലോഗിനെ അന്ധമായി വിശ്വസിച്ചവര്‍ക്കുണ്ടായ ചില അനുഭവങ്ങളാണ്
നമ്മുടെ സോണിയ ബാബു പ്രന്ചിയെ കുറിച്ചുള്ള ബ്ലോഗ്‌ വായിച്ച ശേഷം കണ്ണില്‍ നിന്ന്‌ പൊടിഞ്ഞ അശ്രബിന്ദുക്കള്‍ ചുടിദാറിന്റെ ഷാള്‍ ഉപയോഗിച്ച് ഒപ്പിയെടുക്കുന്നതിനിടയിലാണ് മൂന്നുകുറ്റി പുട്ടും രണ്ടു നെന്ത്രക്കയും ഒരു ഡബിള്‍ ഒമ്ലെട്ടും അടിച്ചിട്ട് കൊറിക്കാന്‍ എന്തേലും കിട്ടുമോന്നു നോക്കി പ്രാഞ്ചി അതുവഴി കടന്നു പോകുന്നത് കണ്ടത്.
ഇത്രയും നല്ലവനായ ഒരുവനെയാണല്ലോ ദൈവമേ ഞാന്‍ ഇത്രയും കാലം അകറ്റി നിറുത്തിയിരുന്നെ എന്ന് സോണിയ മനസ്സില്‍ പറഞ്ഞശേഷം നേരെ പ്രാഞ്ചിയുടെ സീറ്റിനടുതെക്ക് പമ്മി പമ്മി ചെന്ന് കസേരയില്‍ പിടിച്ചു രണ്ടു കുലുക്ക് . . . പ്രേമന്‍ കൂര്‍ക്കം വലിക്കുമ്പോള്‍ ശങ്കറിന്റെ ശരീരം പ്രതികരിക്കുന്ന പോലെ ശരീരതിന്റ്റെ അങ്ങിങ്ങു ഒരു സ്തംഭനം അനുഭവപ്പെട്ട പ്രാഞ്ചി ദെ ന്താ കര്‍ത്താവേ എന്ന് കരുതി തിരിഞ്ഞു നോക്കുമ്പോ; അതാ ഒരു ചെറായി മങ്ക പല്ല് മുപ്പത്തി രണ്ടും കാട്ടി പുറകില്‍ നില്‍ക്കുന്നു ( ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ - എല്ലാരും ചൊല്ലണ് കല്ലാണീ നെഞ്ചിലെന്നു . . . ) !!!
തനിക്കാണോ അതോ സോണിയക്കാണോ വട്ടായത് എന്ന് കണ്ടെത്താന്‍ കിണഞ്ഞു ശ്രമം നടത്തുന്നതിനിടെ പ്രന്ചിയെ വീണ്ടും തകര്‍ത്തു കൊണ്ട് - പ്രന്ചിയുടെ മേശമേലിരുന്ന പാവയെ എടുത്തോണ്ട് സോണിയ ഒരു ഒറ്റ പോക്ക്.
ഓ അപ്പൊ നീ ഇത്തരക്കരനായിരുന്നല്ലേ - ലിബുവും ജോര്‍ജും കൂടെ പീഡന കേസിലെ പ്രതികളെ നോക്കുന്നപോലെ പ്രന്ചിയെ ഒരു നോട്ടം – പാവം പ്രാഞ്ചി - പെണ്‍കുട്ടികള്‍ തനിക്കു തന്നിരുന്ന ബാലന്‍ കെ നായരുടെ പരിവേഷം ഒരുനിമിഷം കൊണ്ട് തകര്‍ന്നടിഞ്ഞു “ഇന്നലെ“ സിനിമയുടെ ക്ലൈമാക്സില്‍ ശോഭനയെ കിട്ടാതെ കാറില്‍ എയര്‍പോര്‍ട്ട്ടിലേക്ക് പോകുന്ന സുരേഷ്ഗോപിയുടെ മുഖഭാവവുമായി കസേരയില്‍ ഒരഞ്ചുമിനിട്ട് ഒരേ ഇരുപ്പിരുന്നു . ..
എന്തൊക്കെ യായാലും സ്വബോധം വീണ്ടെടുത്ത പ്രാഞ്ചി ചാടി അലറിയെണീചു ദാരികാസുര നിഗ്രഹത്തിനായി പുറപ്പെട്ട ഭദ്രകാളിയെ പോലെ ഒരു പോക്കായിരുന്നു - സോണിയയുടെ ബെയിലേക്ക്.
പാവ കയ്യിലെടുതിട്ടു ഒരലര്‍ച്ച
" ഭാ #$%^&^* ലവളെ. അവളുടെ ഒരു &^@#$^& നിന്റെ കെട്ടിയോന്‍ വാങ്ങിക്കൊണ്ടു വെച്ചിരിക്കുന്നതാണോഡീ *^&%^%^% എടുത്തോണ്ട് പോകാന്‍"
സോണിയ ധൈര്യം കൈവെടിയാതെ മടിച്ചു മടിച്ചൊരു ചോദ്യം - അപ്പൊ ആ ബ്ലോഗില്‍ എഴുതിയിട്ടുണ്ടല്ലോ?
“ശേഷം ചിന്ത്യം”
വാല്‍കഷണം: സോണിയായും വീട്ടിലുള്ള ബാക്കി നാലെണ്ണവും ഒരാഴ്ച പനിച്ചു കിടന്നു !!!