Tuesday, April 7, 2009

നന്ദി

എഴുത്ത് പണ്ടേ വശമില്ല. . .

ഒന്നാം ക്ലാസ്സില്‍ ബാലികാമറിയം എല്‍.പി.എസ്സില്‍ മലയാളം പഠിപ്പിച്ച മേരികുട്ടി ടീച്ചര്‍ കണ്ടാല്‍ എനിക്ക് മാനക്കേട്‌ ഉണ്ടാക്കുമാല്ലോടാ എന്നും പറഞ്ഞു ആ പഴയ തടി സ്കെയിലും ആയി തല്ലാന്‍ വരും.

എങ്കിലും ബ്ലോഗിന്റ്റെ ഹിറ്റ് ആയിരം കടന്നു . . .

ആരൊക്കയോ ഇടയ്ക്കിടെ തുറന്നു നോക്കുന്നുണ്ട്

നന്ദി എല്ലാവരോടും . . .

ഇന്നുമുതല്‍

ഒന്ന്) കമന്റ് ഓപ്ഷന്‍ എനേബിള്‍ ചെയ്യുന്നു

രണ്ടു ) അട്വെര്‍ട്യ്സ്മെന്റ് ഇടുന്നു. കിട്ടുന്ന വരുമാനം നമ്മുടെ ബാചിന്റ്റെ അടുത്ത ടൂര്‍ ഫണ്ടിലേക്ക് . .

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. കിഷോറും ലാപ്ടോപും പിന്നെ കാറും

    ഈ സംഭവം നടകുന്നത് കോവൈ എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം കോയമ്പത്തൂരില് ആണ്. നായകന് എന്റെ റൂം മേറ്റ് ആണ്. ആളെ നിങ്ങള്കൊക്കെ പരിചിതനായ നമ്മുടെ സ്വന്തം കിഷോര് സ്നേഹമുള്ളവര് ടവര് എന്നും വിളിക്കും. ആളെ പറ്റി പറയാനാണെങ്കില് ഒത്തിരിയുണ്ട്. നീളം ഒട്ടും കുറവല്ലെങ്കിലും സൌന്ദര്യം തീരെ ഇല്ലെന്നും പറയാനും വയ്യ. നമ്മുടെ പ്രേമന് എഴുതിയത് പോലെ കാണാന് കൊള്ളാവുന്ന പയ്യന്മാരുടെ പേര് വച്ച് തനിക്കു പറ്റിയ അമിളികള് ബ്ലോഗായും മെയില് ആയും അയച്ചു തന്‍റെ കിടുക്കളെ സന്തോഷിപ്പിക്കുക, ഇടയ്ക്കിട ടൂര് ഒര്ഗനിസെ ചെയ്യുക തുടങ്ങി ഒത്തിരിയുണ്ട് ലീലകള്. ആകെയുള്ള ഒരു നല്ല സ്വഭാവം അനാധപില്ലേരുടേ കാര്യങ്ങള്ക്ക് വേണ്ടി കയ്യും മെയ്യും മറന്നു പ്രവര്ത്തിക്കും എന്നാണു. അകദെമിയില് വച്ചുള്ള പരിചയമാണ് അന്ന് വലിയ അടുപ്പം ഒന്നും ഇല്ലെന്കിലും ഇപ്പൊ നമ്മുടെ സ്വന്തം ആളാണ്. ബേസില് പീറ്റര് ആണ് ആളെ പറ്റി ഇന്ട്രോടുക്ടഷന് തന്നത്. അന്ന് പറഞ്ഞത് ഞാന് ഇപ്പോളും ഓര്കുന്നു ഒരു കാര്യം വിചാരിച്ചാല് അതെങ്ങനെയെന്കിലും നടത്തിയിരിക്കും. പിന്നെ കൂടെ വിളിച്ചിട്ട് ചെന്നില്ലെന്കില് ആള് സെന്റി ആകും.



    2008 ജനുവരിയില് ഞങ്ങള് ഒന്നിച്ചു താമസം തുടങ്ങി. അതിനു മുന്പ് ഞാനും ടിന്റുവും ഗണപതിയിലും കിഷോറും പ്രന്ചിയും ബേസിലും സരവനംപട്ടിയിലും ആയിരുന്നു താമസം. കിഷോരിന്റെയടുത് ലാപ്ടോപ് ഒക്കെയുണ്ടായിരുന്നു. ഞാനാനെകില് ഇതുവരെ ആ സാദനം മനസറിഞ്ഞ് ഒന്ന് തൊട്ടതും ഇല്ല. പക്ഷെ എന്റെ ലാപ്ടോപ് സന്തോഷം അതിക നാള് നിന്നില്ല കാരണം അതവന് വീട്ടില് കൊണ്ട് പോയി വച്ചു, ചോദിച്ചപ്പോളാണ് സത്യം പൊറത്ത് വന്നത് അതവന്റെ അനിയത്തിയുടെ ആയിരുന്നു.



    ആ സമയത്താണ് എന്റെ ബാച്ച് മേറ്റ് ഉം സുഹൃത്തും ആയ സിനോ യുടെ കല്യാണം വന്നത്. തൊടുപുഴയില് വച്ചാണ് കല്യാണം ഞങ്ങളെല്ലാം പോകാന് തീരുമാനിച്ചു. അപ്പോളാണ് കിഷോര് പറയുന്നത് അവനൊരു കാറുണ്ട് എന്നും അത് എടുത്തിട്ട് വരാമെന്നും അന്നേരം പ്രന്ചി പറഞ്ഞു എന്നാല് പിന്നെ എന്റെ കമ്പ്യൂട്ടറും എടുക്കാമെന്ന്. പ്രന്ചിയുടെ വീട് തൊടുപുഴയില് ആയതു കാരണം കിഷോറും സമ്മതിച്ചു. കല്യാണ സദ്യ ഉണ്ട് വല്ല കിളികളും ഉണ്ടോ എന്ന് നോക്കാന് അനൂപിന് കമ്പനി കൊടുക്കുംബോളാണ് ആരോ പറഞ്ഞത് കിഷോറും വണ്ടിയും വന്നീട്ടൂന്ഡെന്നു എന്നാല് പിന്നെ ഒന്നും കണ്ടു കളയാം എന്ന് കരുതി ഞാനും പുറത്തോട്ടിറങ്ങി. അതൊരു കാണേണ്ട കാഴ്ച തന്നെയായിരുന്നു ഇന്ദിര ഗാന്ധിയുടെ കാലത്തുള്ള ഒരു ചുവപ്പ് മാരുതി കാറും അതില് കുട മടക്കി വച്ചത് പോലെ ഇരിക്കുന്ന കിഷോറും. കൂടെ പ്രന്ചിയും അവന്റെ കമ്പ്യൂട്ടര് പിന്നിലും. ചെന്ന ഉടനെ ഒന്നും തൊട്ടു വണങി കാറിനെ കാരണം എന്നെ കാലും പ്രായമുണ്ടേ അതിനു. അങ്ങനെ കിഷോറും പ്രന്ചിയും കാറിലും ഞങ്ങള് ട്രെയിനിലും തിരിച്ചെത്തി. പിന്നെ എന്തിനും ഏതിനും കാര്‍ വേണമായിരുന്നു എല്ലാവര്ക്കും. കോള്‍ ടാക്സിയില് മലബാറില് പോയി ബിരിയാണി കഴിക്കുന്ന ശങ്കുവിന് കിഷോറിന്റെ കാര് ഒരനുഗ്രഹമായിരുന്നു. അങ്ങനെ പോകുമ്പോള് ഒരു ദിവസം എനിക്കും പ്രന്ചിക്കും ഒരാഗ്രഹം എന്ത് കൊണ്ട് ഞങ്ങള്ക്കും കാര് ഡ്രൈവിങ്ങ് പിടിച്ചുകൂട? ഡ്രൈവിങ്ങ് ലൈസന്സ് ഉള്ള ടിന്റുവിനും പഠിക്കാന് ആഗ്രഹം ഉണ്ടെന്കിലും രാവിലെ മൂടല് മഞ്ഞും രാത്രി വേറെ വണ്ടികളുടെ ലൈറ്റ് അടിക്കുനത് കാരണത്താല് അവന്റെ ആഗ്രഹം മനസ്സില് ഒതുക്കി. ഞങ്ങളെ പടിപിക്കാം എന്നാ ശ്രമകരമായ ആ ദൌത്യം കാര് ഓടിച്ചു ശീലമില്ലെന്കിലും താനൊരു ശൂമാക്കെര് ആണെന്നും മുടങ്ങാതെ F1 റേസ് കാണാറുള്ളതു കൊണ്ട് അവന് expert ആണെന്നും കരുതുന്ന ബേസില് പീറ്റര് ഏറ്റെടുത്തു. ഞാന് ആന്നു CDP യില് ആയതു കാരണം എനിക്ക് പഠിക്കാന് കുറെ സമയം കിട്ടി ഞാന് പെട്ടന്ന് പഠിക്കുകയും ചെയ്തു. പക്ഷെ പ്രന്ചി യാനെന്കില് ഓഫീസില് നിന്നും ഇറങ്ങാന് സമയം ഇല്ലാത്തതു കാരണം കുറച്ചു കൂടെ ടൈം ഇടതു (പക്ഷെ ഇത് കാരണം അവനു കിട്ടിയത് ഫസ്റ്റ് ബക്കെട്ടും എനിക്ക് തെര്ഡും). അങ്ങനെ ഒരു ദിവസം കിഷോര് കാര് നാട്ടിലേക്ക് കൊണ്ട് പോയി. പിന്നെ കൊണ്ട് വന്നതും ഇല്ല. അതിന്റെ പിന്നിലെ രഹസ്യം ഞാന് പിന്നെയാണ് അറിഞ്ഞത് അതവന്റെ കുഞ്ഞമ്മയുടെ കാര് ആണെന്നും കുഞ്ഞമ്മ കാണാതെ കൊണ്ട് വന്നതാണെന്നും എന്ന്. ഇപ്പൊ കുഞ്ഞമ്മ വിളിച്ചു ചീത്ത പറഞ്ഞപ്പോ അത് കൊണ്ട് പോയി വച്ചു.. അപ്പോളാണ് അവനു ഇങ്ങനെയൊരു അസുഗമുന്ദെന്നും ബേസില് പറഞ്ഞ കാര്യം ഞാന്‍ ഓര്തുപൊയത് കുറെ സാദനങ്ങള്‍ കൊണ്ടുവരും കാണിക്കും, കാണിച്ചിട്ട് തിരിച്ചു കൊണ്ട് പോകും, ബെസിലിനു കൂട്ടായി പ്രന്ചിയും പറഞ്ഞു "ഷോ മാന്‍!!!" ഇതൊന്നും അറിയാതെ കാര്‍ വാരും എന്നും പകല് എങ്ങനെയെങ്ങിലും KRG നഗറിലെ റോഡുകളില്‍ ഓടിച്ചു പഠിക്കാം എന്നും മോഹിച്ചു ബെഡില്‍ കിടന്നു കൊണ്ട് കൊണ്ട് ടിന്റു പാടുന്നത് കേള്‍ക്കാമായിരുന്നു.. "ജീന യെഹ മര്ന യെഹാ" ...

    ReplyDelete
  3. welcome Kishore...
    സ്വാഗതം ... ബൂലോഗത്തിലേക്ക് സ്വാഗതം ... ഇനിയും എഴുതുക ...
    എന്തായാലും നമ്മുടെ batch-നു വേണ്ടി അല്ലെ ? എല്ലാ ആശംസകളും നേരുന്നു ..
    visit : www.olddaysoflife.blogspot.com

    ReplyDelete