Sunday, April 5, 2009

ഒരു കല്യാണം കൂടല്

ഈ പറയാന് പോകുന്നത് ഒരു കല്യാണം കൂടലിനെ കുറിച്ചാണ്.ഞങ്ങളുടെ ബാച്ചിലെ ഐശ്വര്യയുടെ കല്യാണമാണ്. കാഞങാടു വെച്ച്. ഞാനും, ശങ്കുവും, തങ്കുവും, രാജേഷ് വര്ഗീസും, ടീനയും, ജിഷയും പിന്നെ ടിന്റുവും ചേര്ന്ന സംഘം പോത്തന്നൂര് റെയില്വേ സ്റ്റേഷനില് എത്തി - ഡല്ഹി, കൊല്ലം, ബോംബെ തുടങ്ങിയ മഹാ നഗരങ്ങളിലേക്കുള്ള ട്രെയിനുകള് മാത്രമേ കോയമ്പത്തൂര് റെയില്വേ സ്റ്റേഷനില് എത്തുകയുള്ളൂ. ഈ കുടിയേറ്റ ഗ്രാമത്തിലേക്കുള്ള (മറ്റു അപ്രധാന സ്റ്റേഷനുകളിലെക്കും ഉള്ള) ട്രെയിന് കോയമ്പതൂരില് നിന്നും പതിനാല് കിലോമീറ്റെര് അകലെ ഉള്ള പോത്തന്നൂരിലാണ് വരുന്നത് - ചാര്ട്ട് നോക്കി നില്ക്കുമ്പോളാണ് തങ്കു അത് പറഞ്ഞത് - തങ്കുവിന്റെ അച്ഛന് തിരൂര് റെയില്വേ കോണ്ഫെഡറേഷന് പ്രസിടന്റ്റ് ആണത്രേ. നിമിഷങ്ങള്‍ക്കുള്ളില്‍ അവിടെ കഥാപ്രളയം ആയിരുന്നു - മകന്റ്റെ സൌകര്യാര്ത്ഥം കോയമ്പത്തൂരില് നിന്നും വരുന്ന എല്ലാ ട്രെയിനുകള്ക്കും പുത്രവാത്സല്യനിധിയായ ആ പിതാവ് തിരൂരില് സ്റ്റോപ്പ് വാങ്ങി വെച്ചിട്ടുണ്ടത്രെ. ഞങ്ങള് പോയ ട്രെയിന് ക്രോസ്സിങ്ങിനു പോലും തിരൂര് നിര്‍താഞ്ഞത് മകന് ഈ ആഴ്ച വരുന്നത് തങ്കുവിന്റെ പിതാവ് അറിയാത്തത് കാരണമായിരിക്കുമത്രേ.

ഞങ്ങള് കാഞ്ഞങ്ങാട്ടു എത്തിചേര്ന്നു ഞങ്ങളെ കാത്തു ഐശ്വര്യ അയച്ച വണ്ടി കിടപ്പുണ്ടായിരുന്നു. കാസര്ഗോടിന്റ്റെ കാറ്റേറ്റു മുപ്പതു മിനിട്ട് യാത്ര. ഇതിനകം ഐശ്വര്യ തോമസിന്റ്റെ വീട്ടില് മറ്റൊരു കല്യാണത്തിന് വന്നിട്ടുള്ള ടീന ഞങ്ങളുടെ യാത്രയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു സലിം കുമാര്‍ മായാവിയില്‍ മമ്മൂട്ടിയോട് പറയുന്നതുപോലെ - ഇനി ആശാന്‍ പറയും അങ്ങ് കേട്ട മതി എന്നാ സ്റ്റൈല്‍. കാസര്ഗോഡ് ആദ്യമായി വരുന്ന ഞാനുള്പ്പടെ ഉള്ള എല്ലാവര്ക്കും കാഴ്ചകള് ഒരു അനുഭവ സമ്പത്തേറിയ ഗയിഡിനെ പോലെ ടീന വിശദീകരിച്ചു തരാന് തുടങ്ങി. കൂട്ടത്തില് പുട്ടിനിടയില് പീര എന്നപോലെ ഐശ്വര്യ തോമസിന്റ്റെ വീടിനെ കുറിച്ചും മറ്റു അയല്ക്കാരെ കുറിച്ചും വിശദീകരിച്ചു. മുപ്പതു മിനിട്ടിനകം ഐശ്വര്യ തോമസിന്റ്റെ വീട്ടുകാര് ഞങ്ങള്ക്ക് ചിരപരിചിതരായി - ഡ്രൈവര് സ്റ്റീരിയോ ഓഫ് ചെയ്തു ഞങ്ങളുടെ സംഭാഷണം ശ്രദ്ധിക്കുകയാണ്. ഒടുവില് വീട്ടിലേക്കു ഒരു കിലോ മീറ്റര് ബാക്കിയുള്ളപ്പോള് ടീന ആ റിക്വസ്റ്റ് മുന്പിലോട്ടു വെച്ചു. ഐശ്വര്യ തോമസിന്റ്റെ അപ്പച്ചന് തന്നെ ഇന്ന് പോകാന് സമ്മതിക്കൂലെന്നും, നാളെ രാവിലെ കമ്പനിയില് കേറണമെന്ന് താന് ഒരു കള്ളം പറയുമെന്നും അതിനു സപ്പോര്ട്ട് ചെയ്യണമെന്നും - ചേതമില്ലാത്ത ഒരു ഉപകാരമല്ലേ രാജേഷ് വര്ഗീസ് ഓകെ പറഞ്ഞു.

വണ്ടി വീടിന്റ്റെ മുന്പിലെത്തി. ഐശ്വര്യയുടെ അപ്പച്ചന് വണ്ടി കണ്ടു ഓടി വന്നു അപ്പോഴേ ടീന വണ്ടിക്കുള്ളില് നിന്നും വിളിച്ചു പറഞ്ഞു 'അങ്കിള് ടീന എത്തി . . .' എന്നാല് പുറത്തെ വെയില് കാരണം അകത്തു എത്രപെരെന്നു ആ പാവം മനുഷ്യന് കാണുന്നില്ല - പക്ഷെ അവിടെ കൂടി നില്ക്കുന്നവരോട് അദ്ദേഹം പറയുന്നുണ്ട് അവളോടൊപ്പം കോയമ്പത്തൂരില് ജോലി ചെയ്യുന്ന 'സോഫ്റ്റ്വെയര് എന്ജിനീയര്മാരാ' ഒരു മിനിട്ടിനുള്ളില് ഞങ്ങള്ക്ക് അവിടെ താര പരിവേഷം കൈവന്നു. എല്ലാരും അവിടെ കുറെ ഐടി പിള്ളേര് വണ്ടീന്ന് ഇറങ്ങുന്നത് നോക്കി നില്ക്കുവാണ്.ടീന ഓരോരുത്തരെ ആയി പരിചയപ്പെടുത്താന് തുടങ്ങി ഇത് രാജേഷ് ഇത് ശങ്കര് ഇത് ടിന്റു . . . ചിലതൊക്കെ ആ കേട്ടിട്ടുണ്ട്, ഫോട്ടോയില്‍ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു ആ പാവം തിരിച്ചു പരിചയപ്പെടുന്നുണ്ട് .

സംഭവിച്ചത് വളരെ പെട്ടന്നായിരുന്നു . എല്ലാരേം പരിച്ചയപെടുതിയിട്ടു 'ഐശു എവിടെ അങ്കിളേ' എന്ന് ചോദിച്ച ടീനയോട് ഐശ്വര്യയുടെ അപ്പച്ചന്റെ ചോദ്യം 'ടീന എന്തിയെ? വരുമെന്ന് ഐശ്വര്യ പറഞ്ഞതാണല്ലോ'

ഹോ ആ ഡ്രൈവറുടെ ചിരി അമര്ത്തിയുള്ള നില്പ്പും; ഇത് എത്ര കഥകളാകും എന്ന് കരുതി നിന്ന ടീനയും.

എന്നാല്‍ അവിടെ നിര്ത്തി ഇട്ടിരുന്ന വണ്ടിയില് അപ്പോഴും ഐശ്വര്യയുടെ അപ്പച്ചന്റ്റെ കണ്ണുകള് ടീനയെ തിരയുകയായിരുന്നു.
വാല് കഷണം : അന്ന് ഞങ്ങള് എല്ലാരും പോകുന്നത് വരെ ടീന ഐശ്വര്യ തോമസിന്റ്റെ അടുത്ത് തന്നെ നിന്നു. ഞങ്ങളുടെ അടുത്തേക്ക് ഒരു ഫോട്ടോയ്ക്ക്‌ പോസുചെയ്യാന്‍ പോലും വരാതെ. . .

ചീഫ് എഡിറ്റെര്സ്

No comments:

Post a Comment