Monday, October 5, 2009

ചെന്നൈ ഡയറി 1

കുറെ നാളായി ചെന്നയില്‍ ആയതിനാല്‍ കാര്യമായി എഴുത്തൊന്നും നടന്നില്ല. ആകെ ഒരു മുരടിപ്പ് - അവിടെ എല്ലാവരും അവരവരുടെ ലോകത്ത് ജീവിക്കുന്നു - ഇങ്ങനെയൊക്കെ ആണെങ്കിലും പണിയില്ലാത്ത ആരൊക്കെയോ ഇടയ്ക്കിടെ ഇത് തുറന്നു നോക്കുന്നുണ്ട് ഹിറ്റ്‌ ഒരു ലക്ഷം കഴിഞ്ഞേ!!! ശങ്കറിന്റെ പുതിയ കഥകള്‍ ഉണ്ടോ എന്ന് നോക്കാന്‍ അവന്റെ ആരാധികമാര്‍ തുറന്നു നോക്കുന്നതെന്നാ അവന്‍ പറയുന്നേ !!!
എന്തില്‍ എഴുതി തുടങ്ങണം എന്ന് കരുതി ഇരിക്കുമ്പോളാണ് ഇങ്ങനെ ഒരു ജനറല്‍ ടോപ്പിക്ക് തന്നെ ആയിക്കളയാം എന്ന് വെച്ചത് - ഒരു ബ്ലോഗിന്റെ അനന്തര ഫലങ്ങള്‍ . . . സംഗതി ഈ ഈ ബ്ലോഗിനെ അന്ധമായി വിശ്വസിച്ചവര്‍ക്കുണ്ടായ ചില അനുഭവങ്ങളാണ്
നമ്മുടെ സോണിയ ബാബു പ്രന്ചിയെ കുറിച്ചുള്ള ബ്ലോഗ്‌ വായിച്ച ശേഷം കണ്ണില്‍ നിന്ന്‌ പൊടിഞ്ഞ അശ്രബിന്ദുക്കള്‍ ചുടിദാറിന്റെ ഷാള്‍ ഉപയോഗിച്ച് ഒപ്പിയെടുക്കുന്നതിനിടയിലാണ് മൂന്നുകുറ്റി പുട്ടും രണ്ടു നെന്ത്രക്കയും ഒരു ഡബിള്‍ ഒമ്ലെട്ടും അടിച്ചിട്ട് കൊറിക്കാന്‍ എന്തേലും കിട്ടുമോന്നു നോക്കി പ്രാഞ്ചി അതുവഴി കടന്നു പോകുന്നത് കണ്ടത്.
ഇത്രയും നല്ലവനായ ഒരുവനെയാണല്ലോ ദൈവമേ ഞാന്‍ ഇത്രയും കാലം അകറ്റി നിറുത്തിയിരുന്നെ എന്ന് സോണിയ മനസ്സില്‍ പറഞ്ഞശേഷം നേരെ പ്രാഞ്ചിയുടെ സീറ്റിനടുതെക്ക് പമ്മി പമ്മി ചെന്ന് കസേരയില്‍ പിടിച്ചു രണ്ടു കുലുക്ക് . . . പ്രേമന്‍ കൂര്‍ക്കം വലിക്കുമ്പോള്‍ ശങ്കറിന്റെ ശരീരം പ്രതികരിക്കുന്ന പോലെ ശരീരതിന്റ്റെ അങ്ങിങ്ങു ഒരു സ്തംഭനം അനുഭവപ്പെട്ട പ്രാഞ്ചി ദെ ന്താ കര്‍ത്താവേ എന്ന് കരുതി തിരിഞ്ഞു നോക്കുമ്പോ; അതാ ഒരു ചെറായി മങ്ക പല്ല് മുപ്പത്തി രണ്ടും കാട്ടി പുറകില്‍ നില്‍ക്കുന്നു ( ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ - എല്ലാരും ചൊല്ലണ് കല്ലാണീ നെഞ്ചിലെന്നു . . . ) !!!
തനിക്കാണോ അതോ സോണിയക്കാണോ വട്ടായത് എന്ന് കണ്ടെത്താന്‍ കിണഞ്ഞു ശ്രമം നടത്തുന്നതിനിടെ പ്രന്ചിയെ വീണ്ടും തകര്‍ത്തു കൊണ്ട് - പ്രന്ചിയുടെ മേശമേലിരുന്ന പാവയെ എടുത്തോണ്ട് സോണിയ ഒരു ഒറ്റ പോക്ക്.
ഓ അപ്പൊ നീ ഇത്തരക്കരനായിരുന്നല്ലേ - ലിബുവും ജോര്‍ജും കൂടെ പീഡന കേസിലെ പ്രതികളെ നോക്കുന്നപോലെ പ്രന്ചിയെ ഒരു നോട്ടം – പാവം പ്രാഞ്ചി - പെണ്‍കുട്ടികള്‍ തനിക്കു തന്നിരുന്ന ബാലന്‍ കെ നായരുടെ പരിവേഷം ഒരുനിമിഷം കൊണ്ട് തകര്‍ന്നടിഞ്ഞു “ഇന്നലെ“ സിനിമയുടെ ക്ലൈമാക്സില്‍ ശോഭനയെ കിട്ടാതെ കാറില്‍ എയര്‍പോര്‍ട്ട്ടിലേക്ക് പോകുന്ന സുരേഷ്ഗോപിയുടെ മുഖഭാവവുമായി കസേരയില്‍ ഒരഞ്ചുമിനിട്ട് ഒരേ ഇരുപ്പിരുന്നു . ..
എന്തൊക്കെ യായാലും സ്വബോധം വീണ്ടെടുത്ത പ്രാഞ്ചി ചാടി അലറിയെണീചു ദാരികാസുര നിഗ്രഹത്തിനായി പുറപ്പെട്ട ഭദ്രകാളിയെ പോലെ ഒരു പോക്കായിരുന്നു - സോണിയയുടെ ബെയിലേക്ക്.
പാവ കയ്യിലെടുതിട്ടു ഒരലര്‍ച്ച
" ഭാ #$%^&^* ലവളെ. അവളുടെ ഒരു &^@#$^& നിന്റെ കെട്ടിയോന്‍ വാങ്ങിക്കൊണ്ടു വെച്ചിരിക്കുന്നതാണോഡീ *^&%^%^% എടുത്തോണ്ട് പോകാന്‍"
സോണിയ ധൈര്യം കൈവെടിയാതെ മടിച്ചു മടിച്ചൊരു ചോദ്യം - അപ്പൊ ആ ബ്ലോഗില്‍ എഴുതിയിട്ടുണ്ടല്ലോ?
“ശേഷം ചിന്ത്യം”
വാല്‍കഷണം: സോണിയായും വീട്ടിലുള്ള ബാക്കി നാലെണ്ണവും ഒരാഴ്ച പനിച്ചു കിടന്നു !!!

3 comments:

  1. ഏറ്റവും പുതിയ പോസ്റ്റുകള്‍ ****

    ഇവിടെ മാത്രം…… നോക്കൂ!!!

    http:// kla kla klee klee.. :P /

    നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനും എല്ലാവര്ക്കും കണ്ണില് ഉണ്ണിയും ആയ ശ്രീമാന് കിഷോരാക്ഷന്റെ വീര സാഹസിക.. ഗാഥാ..

    കോയമ്പത്തൂര് വിശേഷങ്ങള് ....3ആം ഖണ്ഡം... ***** ചന്ക് ചന്ക് ചന്ക് ചന്ക്.. ചന്ക്ചാം..!!!!!!

    പ്രിയരേ... ഈ കഥയില് പറഞ്ഞിരിക്കുന്ന കാര്യങ്ങള് തികച്ചും സത്യസന്ധം മാത്രം ആണ് എന്ന് ഞാന് ഇതിനാല് പ്രസ്താവിച്ചു കൊള്ളുന്നു..

    ഇതിലെ നായകന് ചിലപ്പോ അതി ധാരുണമായി ഇത് നിഷേധിച്ചു എന്ന് ഇരിക്കും …. Please don’t mind, huh… ടിയാന്റെ ഓര്മയ്ക്ക് കുറച്ചു സാങ്കേതിക തകരാറ് ഉണ്ട് …. Poor boy…

    ReplyDelete
  2. അപ്പൊ കഥയിലേക്ക് …….

    നമ്മുടെ കഥാനായകന് പല്ലടത്ത് ഓര്ഫനേജില് പിള്ളേരുടെ ട്രസ് അളവ് എടുക്കാന് പോവാന് കൂട്ടിനു വേറെ ആളെ കിട്ടാതെ അന്വേഷിച്ചു നടക്കുന്ന സമയം..
    അപ്പോഴാണ് പ്രാഞ്ചി വീട്ടില് പോവുനില്ല എന്ന് കണ്ടെത്തിയത്..ഉടനെ പ്രാഞ്ചിയെ വിളിച്ചു കൂടെ വരാന് ഏര്പ്പാട് ചെയ്തു.. (തന്റെ blog-il കഥ എഴുതും എന്ന് പറഞ്ഞു ഭീഷണി മുഴക്കി എന്നാണ് സഹമുറിയന്മാര് പറഞ്ഞു കേള്ക്കുന്നത് ) എന്തായാലും… നല്ല മനസ്കനായ പ്രാഞ്ചി സമമതിച്ചു..

    പക്ഷേ..ഒരു പെണ്കുട്ടി കൂടി ഇലാതെ എങ്ങനെ പോവും?? നായകന് ചിന്തിച്ചു.. ഉടനെ തന്റെ ടച്ച് ഫോണ് എടുത്തു കുത്തി നാട്ടിലെ പെണ്പിള്ളേരെ മുഴുവന് വിളിതുടങ്ങി … ആരും അങ്ങോടു സമ്മതിക്കുന്നില്ല!!… പോളോ,കിട്കാറ്റ്,ഫൈവ് സ്റ്റാര്,ഡയറിമില്ക്ക് എന്നിങ്ങനെ ഉള്ള തന്റെ സ്ഥിരം നമ്പര്ഉകള് ഇട്ടു നോക്കി … No use.. അങ്ങനെ ഇരിക്കുമ്പോള് ആണ് നമ്മുടെ സ്വന്തം മഹിജാമണിയും ഇവിടെ ഒക്കെ തന്നെ ഒണ്ട് എന്ന് നായകന് മനസിലാക്കിയത്..

    അങ്ങനെ രാത്രി 10 മണി ആയപ്പോള് മഹിജാമണിയെ വിളിച്ചു, പോളോ വാങ്ങി കൊടുക്കാം എന്ന കരാറില് ഓര്ഫനേജില് വരാം എന്ന് സമമതിപ്പിച്ചു..( കാലു പിടിച്ചു പൊട്ടി കരഞ്ഞു എന്നും കേള്ക്കുന്നു.. )

    അതി രാവിലെ കൃത്യം 5.30 മുപ്പത്നു മഹിജാമണിയുടെ ഹോസ്റെലിനു മുന്നില് അതാ തന്റെ സ്വന്തം ശകടവുമായി നായകന് ഹാജര്..
    നോകുമ്പോള് പ്രാഞ്ചി അതില് ഇരുനു ഉറങ്ങുന്നു.. ഉറങ്ങുമ്പോള് പൊക്കി എടുത്തോണ്ട് പോന്നെക്കുവാ..!!! മഹിജാമണി അങ്ങനെ വാഹനം കണ്ടു കേറണോ വേണ്ടയോ.. എന്ന് ശങ്കിച്ചു നില്ക്കുവാണ്.. അപ്പോള് നായകന്.. “വേഗം കയറൂ.. പിള്ളേര് കളിയ്ക്കാന് പോവുന്നതിനു മുന്നേ അവിടെ ചെല്ലണം..”
    ഈ ബഹളം കേട്ട് പാവം പ്രാഞ്ചി ഉണര്ന്നു.. “ഹയ്യോ.. എന്നെ തട്ടികൊണ്ട് പോവുന്നെ... ഹമ്മേഎ...”

    നായകന്:എടാ.. ഞാന് ഇന്നലെ പറഞ്ഞില്ലേ..നമമള് രാവിലെ പല്ലടത്ത് പോവുന്ന കാര്യം..

    പ്രാഞ്ചിക്ക് ഓര്മ്മ വന്നു.. ശരിയാണല്ലോ.. എന്നാലും.. രാവിലെ എന്ന് പറഞ്ഞപ്പോള് അത് ഇത്ര രാവിലെ ആണ് എന്ന് പ്രാഞ്ചി ഇപ്പൊ കണ്ടു കൊണ്ട് ഇരിക്കുന്ന സ്വപ്നത്തില് കൂടി കരുതീല്ലാ!! ഹ്മം.. എന്നാ വേണേലും ആവട്ടെ… ഒരു നല്ല കാര്യത്തിന് അല്ലേ... സാരമില്ലാ..

    അങ്ങനെ വാഹനം സ്റ്റാര്ട്ട് ചെയ്തു... ഹമ്മോ.. ജെറ്റ്ഇന് പോലും കാണില്ലാ ഈ സ്പീഡ്..
    അല്ലാ.. നിനക്ക് അവടെ പോവാന് ഉള്ള വഴി ഒക്കെ അറിയാം അല്ലോ അല്ലേ... എന്ന് പ്രാഞ്ചി അന്വേഷിച്ചു.. പിന്നേ..ഞാന് അവിടെ 25 പ്രാവിശ്യം പോയിട്ടുണ്ട്.. ആ എന്നോടാണ്....ഹാ..

    ഗാന്ധിപുരം എത്തിയപ്പോള് നായകന് കാര് നിര്ത്തി ഒറ്റപ്പോക്ക്.. എന്തിനാ എന്ന് മനസിലാകാതെ പ്രാഞ്ചിയും മഹിജാമണിയും പരസ്പരം നോക്കി....അപ്പോള് ഒണ്ട് നമ്മുടെ നായകന് ഒരു സഞ്ചി നിറയെ എന്തോ വാങ്ങി കൊണ്ട് വരുന്നു.. ഹോ രാവിലെ തന്നെ പോന്നത് കൊണ്ട് കഴിക്കാന് എന്തോ വാങ്ങി കൊണ്ട് വരുവാ,. അല്ലേലും ഇവന് സ്നേഹം ഉള്ളവനാ..പ്രാഞ്ചി മനസ്സില് കരുതി. കാറില് കേറിയതും സഞ്ചി തുറന്നു നമ്മുടെ പാവം നായകന് പറഞ്ഞു.. കണ്ടോ.. എല്ലാ പിള്ളേരുടെയും അളവ് എടുക്കണം..അതിനു എല്ലാരുടേം അളവിന് പറ്റിയ ഓരോ ടേപ്പ് വീതം വാങ്ങി..അളവ് തെറ്റി പോവരുത് അല്ലോ..എന്റെ ഒരു ബുദ്ധിയേ..(??????)

    ഓഹോ.. അതും ശെരി.. !!!
    കുറെ ദൂരം പോയി കണ്ഴിഞ്ഞപ്പോള്.. നായകന്: ഡേയ്.. ഒരു കുഴപ്പം.. എനിക്ക് കൊല്ലത്ത് നിന്നും പല്ലടതെയ്കു ഉള്ള വഴിയെ അറിയൂ.. ഇവിടെ നിന്നും എങ്ങനാ എന്ന് പിടിപാട് ഇല്ല.. പക്ഷേ..എനിക്ക് പല്ലടം കണ്ടാല് അറിയാം.. നിനക്കൊകെ വല്ലതും അറിയാവോ..!!!

    പ്രാഞ്ചികും മഹിജാമണിക്കും ഒന്നും പറയാന് ഇല്ലാ..!! എന്നാലും സാരം ഇല്ല.. 'കണ്ടാല്' അറിയാം അല്ലോ.. എന്ന് അവരും കരുതി..

    നായകന്: എന്നാല്.. നമുക്ക് അങ്ങോടു പോകുന്ന ഏതെങ്കിലും ബസിന്റെ പുറകെ വിടാം… അങ്ങനെ പല്ലടം ബോര്ഡ് ഉള്ള ഒരു ബസിന്റെ പുറകെ വണ്ടി വിട്ടു..അങ്ങനെ എല്ലാ സ്റൊപിലും നിര്ത്തി നിര്ത്തി ബസിന്റെ പുറകെ പോയ്കൊണ്ട് ഇരിക്കുവാണ്.. മഹിജാമണിയും പ്രാഞ്ചിയും വണ്ടീല് ഇരുന്നു ഉറങ്ങാനും തുടങ്ങി..

    ReplyDelete
  3. അങ്ങനെ ബസ് ഒരു വളവു തിരിഞ്ഞു.. അതിന്റെ ആഖാതത്തില് ഞെട്ടി ഉണര്ന്ന പ്രന്ചി : അല്ലാ.. ഇത് GP പോലെ ഇരിക്കുന്നല്ലോ..

    അപ്പൊ നായകന്: GP പോലെ പല സ്ഥലങ്ങളും ഉണ്ട് ...ഇയാള് എത്ര സ്ഥലം കണ്ടിട്ടുണ്ട്!!

    അത് .. പല്ലടതു നിന്ന് ഗാന്ധിപുരം പോവുന്ന ബസ് ആയിരുന്നു!!! വണ്ടിയില് ഇരുന്നു ഉറങ്ങിയത് കാരണം മഹിജാമണി ഇത് അറിഞ്ഞില്ലാ.. പ്രാഞ്ചി സത്യം കണ്ടെത്തി എന്ന് മനസിലാക്കിയ നായകന് പ്രാഞ്ചിയെ വീണ്ടും ബ്ലോഗ് കാര്യം പറഞ്ഞു ഭീഷണിപ്പെടുത്തി ഇ കാര്യം രഹസ്യമാക്കി വെക്കാം എന്ന് സമമതിപ്പിച്ചു.. അങ്ങനെ..വഴിയില് കണ്ട കാക്കയോടും പൂച്ചയോടും ഉള്പ്പടെ എല്ലാവരോടും ചോദിചു ചോദിച്ചു ഒരു സ്ത്തലത്ത് എത്തി പെട്ടു..

    നായകന്: ഹാ..പല്ലടം എത്തി..പക്ഷെ..5 മാസം മുന്പ് ഞാന് ഇവിടെ വന്നപ്പോള്.. ഇവിടെ ഇടത്തോട്ടു ഒരു വഴി ഉണ്ടയിരിനു.. ഹ്മം.. ഇപ്പൊ ചിലപോ അത് വലത്തോട്ട് മാറ്റിയത് ആവും.. ഓരോരോ പരിഷ്കാരങ്ങളെ!!

    അങ്ങനെ വല്തോടു കണ്ട വഴിയേ വണ്ടി വിട്ടു.. നായകന്: ആ എല്ലാരും ഇറങ്ങ്..സ്ഥലം എത്തിപ്പോയി.ദേ ഇവിടെ തന്നെ .. .
    മഹിജാമണി ആദ്യം ഇറങ്ങി..അപ്പോഴേക്കും പ്രാഞ്ചിക് ഒരു കാള് വന്നു..

    നല്ല മനോഹരമായ ഒരു ചെറിയ കെട്ടിടം.. ആ..അതാ രണ്ടു മൂന്ന് പിള്ളേരും അവടെ നില്ക്കുന്നുണ്ട്.. ഹോ സമാധാനം ആയി.. വന്നത് വെറുതെ ആയില്ലാ.. പിള്ളേര് കളിയ്ക്കാന് പോവുന്നേനു മുന്നേ തന്നെ എത്തി എന്ന് നായകന് ആശ്വസിച്ചു..

    മഹിജാമണി നോക്കുമ്പോള് അവിടെ ഒരു സ്ത്രീ നില്ക്കുന്നു, അവരുടെ ആയ ആണെന്ന് തോന്നുന്നു..ഹോ.. ഒര്ഫന്ജ് ആണെങ്കിലും നല്ല വൃത്യായി ഇട്റെക്കുന്നു.. മഹിജാമണി ബുക്കും പേപ്പറും ഒക്കെ എടുത്തു..ആദ്യം ഞാന് തന്നെ അളവ് എടുത്തു തുടങ്ങാം.. എല്ലാ അളവിലും ഉള്ള ടേപ്പുകള് എവിടെ..

    എങ്ങനെ തുടങ്ങണം.. ചേച്ചീ..അത് വേണ്ടാ!
    അക്കാ… നന്ഗ്ങള് അളവ്??? (ഇതിന്റെ തമിഴ് എന്താണാവോ..) എടുക്കാന് വനന്തു ആണ് എന്ന് അവരോടു പറയാം.. അത് മതി.. അവര്ക്ക് സന്തോഷം ആവും.. ..

    മഹിജാമണി വലതു കാല് വച്ച് മുന്നോട്ടു നീങ്ങാന് തുടങ്ങി.. അപ്പോഴേക്കും നമ്മുടെ നായകന് അതാ dive ചെയ്തു മഹിജാമണിയുടെ മുന്നില് … ഈ ചെക്കന് ഇത് എന്തിന്റെ കേടാ … മഹിജാമണി മനസ്സില് ഓര്ത്തു …
    നായകന്: അതേയ്..ആ അക്ക എന്ത് ചോദിച്ചാലും കിഷോര് - ഓട ഫ്രണ്ട് എന്ന് പറഞ്ഞ മതി …. എന്നെ സ്വന്തം മകനെ പോലെ കണക്കാക്കുന്ന അക്ക ആണ് …. അല്ലേല് “കുട്ടന്” എന്ന് പറഞ്ഞ മതി .. എന്നെ അങ്ങനാ അക്ക വിളിക്കാറ് …

    അപ്പോള് നായകനും വന്നു ഒരു കാള്..
    നായകന് : ഹാ.. ചേട്ടാ ഞങ്ങള് ഇതാ എത്തി..ഇത് പുതുക്കി പണിതു അല്ലെ.. പണ്ട് കിടന്നത് പോലെ അല്ലാ..
    അപ്പോള് അപ്പുറത്ത് നിന്നും.. ഹേയ്.. ഒരു മാറ്റവും ഇല്ലെന്നെ.. ഞങ്ങള് കഴിഞ്ഞ7മാസം മുന്പല്ലേ ഇങ്ങോട് മാറിയേ..

    നായകന് ഒളികണ്ണ് ഇട്ടു നോക്കുമ്പോള് പ്രാഞ്ചിയും മഹിജാമണിയും കൂടെ ആ സ്ത്രീയുടെ അടുത്ത് ചെന്നു നില്പ്പുണ്ട്..ദേ ..പിന്നെ നോക്കുമ്പോള് പ്രാഞ്ചിയും മഹിജാമണിയും അലറി വിളിചോണ്ടും തന്റെ കാറിനേക്കാള് സ്പീഡില് ഓടി വരുന്നു.. വരുന്നു..വരുന്നു.. ഹയ്യോ ....

    മഹിജ: എടാ കുട്ടാ…. വിട്ടോടാ…


    പ്രാഞ്ചി: ഭാ %A^&^5$*h#8 ലവനെ.. നിനക്ക് വച്ചിട്ടുണ്ടെടാ.... നീ വീട്ടിലേക്കു വാ..അവന്റെ … 4&@$3#j^&u^9 ഒരു അളവ് എടുപ്പ്..


    നായകന്: ഞാന് 5 മാസം മുന്പ് വന്നതാ..അത് ഇത് തന്നെ.. അല്ല ഇത് പോലെ.. ഒരു സ്ഥലം ആയിരുന്നു..??? എന്നെ പറ്റിക്കാന് നോക്കേണ്ടാ..

    ക്ലൈമാക്സ്: പ്രാഞ്ചിക്ക് കുറെ തെറി അറിയാം എന്ന് നമ്മുടെ നായകന് വീണ്ടും മനസിലാക്കി..

    വാല്ക്കഷ്ണം: അവിടെ ചെന്ന് എന്ത് ചോദിക്കണം എന്നായിരിക്കാം കിഷോര് പ്രാഞ്ചിയോടു പറഞ്ഞിരുന്നത്?
    പ്രാഞ്ചി അവരോടു എന്തായിരിക്കും ചെന്ന് ചോദിച്ചത്???????

    Regards,
    Soniyaab
    VNET 403137

    ReplyDelete