Monday, October 5, 2009

ടിന്റൂന്റ്റെ ഓസ്കാര്‍

തിരിച്ചു വരുമ്പോള്‍ ആകെ ഷോര്‍ണൂര്‍ വരയെ ഞങ്ങള്‍ വന്ന ട്രെയിന്‍ ഉള്ളൂ - അവിടെ നിന്നും വെസ്റ്റ് കോസ്റ്റില്‍ ജനറല്‍ ടിക്കറ്റ്‌ എടുത്തു കണ്‍വെര്ട്ടു ചെയ്തു പോകാനാണ് പ്ലാന്‍ - എന്നാല്‍ ചോദിക്കുന്നവരെ ടി.ടി.ഈ. സീറ്റ്‌ ഇല്ല എന്ന് പറഞ്ഞു മടക്കി അയയ്ക്കുകയാണ്. ഒടുവില്‍ തങ്കു ആ പ്ലാന്‍ മുന്നോട്ടു വെച്ചു - ട്രെയിന്‍ പുറപ്പെടുമ്പോള്‍ നമ്മള്‍ ചാടി കയറും - എന്തായാലും അടുത്ത സ്റ്റോപ്പിലെ ഇറക്കൂ - അതായത് പാലക്കാട്‌ - പിന്നെ കുറച്ചു സമയത്തെ പ്രശനമല്ലേ ഉള്ളൂ ? എന്നാല്‍ പന്തികേട്‌ തോന്നിയ രയീസും ഞാനും കയറി പിന്നാലെ ടി.ടി.ഈ. വന്നു ഡോര്‍ അകത്തുന്നും പൂട്ടി പോയി.
ട്രെയിന്‍ സിഗ്നല്‍ കിട്ടിയതും അവന്മാര്‍ വന്നു നിന്ന് ജനല്‍ വഴി ഞങ്ങളെ ദയനീയമായി ഒരു നോട്ടം - ഗുജറാത്ത്‌ അഭയാര്‍ഥികള്‍ ഭക്ഷണ പൊതി നോക്കുന്ന പടങ്ങള്‍ പേപ്പറില്‍ കണ്ടിട്ടില്ലേ - അത് പോലെ . സത്യമായും എനിക്ക് സഹിച്ചില്ല - ഞാന്‍ പോയി കതകു തുറന്നു കൊടുത്തു - വരി വരിയായി എല്ലാരും ചാടി കയറിയതും വണ്ടി വിട്ടത്തും ടി.ടി.ഈ. കണ്ടതും ഒരുമിച്ചായിരുന്നു.
തങ്കു വിന്റ്റെ സമയോചിതമായ ഇടപെടല്‍ മൂലം ലാസ്റ്റ് കമ്പര്‍ത്ടുമെന്ട്ടിലേക്ക് നടക്കാന്‍ ടി.ടി.ഈ. ഞങ്ങളോട് ആവശ്യപ്പെട്ടു - ആര്‍.പീ. എഫിന് കൈമാറാന്‍. –
( ഞാന്‍ ഈ കൊട്ടും ഇട്ടു നില്‍ക്കുന്നത് നിനക്കൊക്കെ കോമാളി കളിയ്ക്കാന്‍ ആണോ എന്നാ ചോദ്യത്തിന് തങ്കു അയാളെ മാറ്റി നിര്‍ത്തി - സാരമില്ലന്നേ പ്രശ്നമുണ്ടാക്കേണ്ട - ഞാന്‍ വേണുന്ന പോലെ കണ്ടേക്കാം - എന്നും പറഞ്ഞു അമ്പതു രൂപ അയാളുടെ കോട്ടില്ലേക്ക് തിരുകി - അതായത് ആളൊന്നിന് അഞ്ചു രൂപ ! - ഷോര്‍നൂറില്‍ നിന്നും കോയംബത്തൂര്‍ വരെ വരാന്‍ - അത് അടുത്ത കഥയില്‍- )
എന്തോ സരളിന്റെ പാവത്തം കണ്ടു അയാള്‍ നടപടികളില്‍ നിന്നും ഒഴിവാക്കി. അടുത്ത കമ്പാര്‍ട്ട് മേന്ട്ടിലേക്ക് പറഞ്ഞു വിട്ടു. പട പേടിച്ചു ചെന്നിടത് പന്തം കൊളുത്തി പട എന്നാണല്ലോ ! അതാ അവിടേം ഉണ്ട് ഒരു ദ്വാരപാലകന്‍ കണ്ടിട്ട് ബീഹാറി ആണെന്ന് തോനുന്നു - ആദ്യത്തെ ഏഴുപേരും കടന്നു പോയി ഞാനും ടിന്ട്ടൂം മാത്രം - ടി.ടി.ഈ. ഹിന്ദിക്കാരനാനെന്നു മനസിലാക്കിയ ടിന്റ്റൂന്റ്റെ ഒറ്റയാള്‍ പ്രകടനത്തില്‍ ഞങ്ങള്‍ക്ക് ഇവിടെ വരെ ബര്‍ത്ത് കിട്ടി - ആ രഹസ്യം ഞാന്‍ നിങ്ങള്‍ക്കായി പങ്കു വെയ്ക്കുന്നു.
ഡയലോഗ് മാത്രം ( ട്രാന്‍സ്ലെഷന്‍ )
സാര്‍,
ഞങ്ങള്‍ ജോലി ഇല്ലാത്ത ഒന്‍പത് ചെറുപ്പക്കാരാണ്. പൂനയാണ് സ്വദേശം. ഹൈസ്കൂള്‍ വിദ്യാഭാസം ഉണ്ട്. കള്ള വണ്ടി കേറിയാണ് ഇവിടെ വരെ എത്തിയത്. കോയംമ്പതൂരില്‍ ഒരു ജോലി ശരിയായിട്ടുണ്ട്. ദിവസം തൊണ്ണൂറു രൂപയാണ് കൂലി. ഭക്ഷണം കിട്ടും. തുണിമില്ലില്‍ നൂലിന് കളര്‍മുക്കലാണ് പണി - ഒരു എജന്‍റ്റിന് അന്‍പതിനായിരം രൂപ കൊടുത്തിട്ട് കിട്ടിയ ജോലിയാണിത് - കിടപ്പാടം പണയപ്പെടുത്തിയാണ് പൈസ സ്വരുക്കൂട്ടിയത്‌ - നാളെ ഹാജരായില്ലെങ്കില്‍ ജോലി നഷ്ട്ടപെടും..
ടി.ടി.ഈ. കരച്ചിലിന്റ്റെ വക്കത്തെത്തി എന്നിട്ട് വിതുമ്പലോടെ അവനോടു - നിങ്ങള്ക്ക് വായിക്കാന്‍ അറിയില്ലേ? പത്രത്തില്‍ എത്ര കഥകളാണ് ദിവസവും വരുന്നത്? എജന്റ്മാരുടെ പറ്റിപ്പിനെ കുറിച്ച്? ശരി പോയി പതിനെട്ടു മുതലുള്ള ബര്‍ത്തില്‍ കിടന്നൂള്ളൂ.
ആറരയ്ക്ക് അയാള്‍ ടിന്റ്റൂനെ വിളിക്കുന്നത്‌ കേട്ടാണ് ഞാന്‍ ഉറക്കം ഉണര്‍ന്നത് -
എണീക്കൂ - ഇറങ്ങാനുള്ള സ്ഥലം ആയി - ഞങ്ങള്‍ എണീറ്റു - ആള്‍ക്കാരൊക്കെ ഉണര്‍ന്നു തുടങ്ങി - ടി.ടി.ഈ. സ്വന്തം പൈസയ്ക്ക് കാപ്പി വാങ്ങി തന്നു. നൂറു രൂപ വഴി ചിലവിനു ടിന്റൂനു നിര്‍ബന്ധിച്ചു നല്‍കി - കാര്യം അറിയാതെ അപ്പോഴും തങ്കു പകച്ചു നിന്നു -
വാല്‍ കഷണം: വൈകിട്ട് സീതാ പാനിയില്‍ എല്ലാവരും ചേര്‍ന്ന് പോയി ഹാഫ് തന്തൂരി ടി.ടി.ഈ. വഹ -

No comments:

Post a Comment